ETV Bharat / bharat

'കൈതി രണ്ടാം ഭാഗം അടുത്ത വര്‍ഷം, സൂര്യയുമൊന്നിച്ച് സിനിമ ചെയ്യണം': വിരുമൻ പ്രൊമോഷനുമായി കാർത്തി കേരളത്തില്‍ - കാര്‍ത്തി വിരുമൻ

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ കാര്‍ത്തി മുഖ്യവേഷത്തിലെത്തിയ കൈതി തിയേറ്ററുകളില്‍ സൂപ്പർ ഹിറ്റായിരുന്നു. 'കൊമ്പൻ' എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള 'വിരുമൻ'.

karthi confirms kaithi 2  actor karthi  kaithi 2 shooting to begin after thalapathy 67  kaithi 2  karthi viruman promotion  karthi viruman latest  karthi kaithi sequel  കൈതിയുടെ രണ്ടാം ഭാഗം  കൈതി ഷൂട്ടിങ് കാര്‍ത്തി  നടന്‍ കാര്‍ത്തി  വിരുമൻ പ്രമോഷന്‍  കാര്‍ത്തി കേരളത്തില്‍  കൈതി 2  കാര്‍ത്തി പുതിയ വാര്‍ത്ത  ദളപതി 67
കൈതിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ; ദളപതി 67 പൂര്‍ത്തിയായ ഉടന്‍ ഷൂട്ടിങ് ആരംഭിക്കുമെന്ന് കാര്‍ത്തി
author img

By

Published : Aug 9, 2022, 10:01 PM IST

Updated : Aug 10, 2022, 10:42 AM IST

തിരുവനന്തപുരം: കൈതിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് തമിഴ് നടന്‍ കാര്‍ത്തി. നടൻ വിജയ്ക്ക് ഒപ്പമുള്ള 'ദളപതി 67' എന്ന ചിത്രം പൂര്‍ത്തിയായ ഉടന്‍ കൈതിയുടെ ഷൂട്ടിങ് ആരംഭിക്കുമെന്ന് കാര്‍ത്തി പറഞ്ഞു. കാര്‍ത്തിയും അതിഥി ശങ്കറും പ്രധാന വേഷത്തിലെത്തുന്ന 'വിരുമൻ' എന്ന ചിത്രത്തിന്‍റെ കേരള റീലിസിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് വച്ച് നടന്ന പത്രസമ്മേളനത്തില്‍ കാര്‍ത്തി സംസാരിക്കുന്നു

വാർത്ത സമ്മേളനത്തില്‍ കാര്‍ത്തിയുടെ 'കൈതി' എന്ന ചിത്രത്തിലെ 'ദില്ലി' എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ ചോദ്യങ്ങളും. 'ദില്ലി' എന്ന കഥാപാത്രത്തിന് ലഭിക്കുന്ന സ്നേഹം കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് കാര്‍ത്തി പറഞ്ഞു. സഹോദരന്‍ സൂര്യയുമൊന്നിച്ച് സിനിമ ചെയ്യണം എന്നാഗ്രഹമുണ്ടെന്നും നല്ല തിരക്കഥകള്‍ വന്നാല്‍ അത് സംഭവിക്കും. വിക്രം ചിത്രത്തില്‍ മുഖം കാണിക്കാന്‍ കഴിയാതിരുന്നത് 'ദില്ലി' എന്ന കഥാപാത്രം ആവശ്യപ്പെടുന്ന രൂപത്തിലായിരുന്നില്ല, അതിനാലാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

'സ്‌ഫടികം ഇഷ്‌ട സിനിമ': മലയാളത്തിലെ 'സ്‌ഫടികം' ഇഷ്‌ട സിനിമയാണ്. 'വിരുമനി'ലെ സംഘട്ടന രംഗങ്ങളിൽ സ്‌ഫടികത്തിലെ നായകൻ അടുതോമയുടെ സ്വാധീനം ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഈ നിർദേശം സംവിധായകൻ മുത്തയ്യയും നൽകിയിരുന്നു.

അച്ഛൻ എന്നാൽ എന്താണെന്ന വിഷയം ചർച്ച ചെയ്യുന്ന സിനിമയാണിത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകൾ ചെയ്യാനാണ് താൻ ഇഷ്‌ടപ്പെടുന്നത്. അത്തരം സിനിമകളിൽ ലുങ്കി മടക്കിക്കുത്തി ഇറങ്ങുമ്പോൾ തന്നെ പ്രത്യേക ഊർജം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ കാര്‍ത്തി മുഖ്യ വേഷത്തിലെത്തിയ ചിത്രം 2019ല്‍ ഒക്ടോബര്‍ 25നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കാര്‍ത്തിയുടെ കരിയര്‍ ബെസ്റ്റ് എന്ന് ആരാധകര്‍ അവകാശപ്പെടുന്ന ചിത്രം നൂറുകോടിക്ക് മേല്‍ കലക്ഷന്‍ നേടിയിരുന്നു.

തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച് പതിനെട്ട് ദിവസം പിന്നിട്ടപ്പോള്‍ തന്നെ 'കൈതി' നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചു. നൂറുകോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന കാര്‍ത്തിയുടെ ആദ്യ ചിത്രം കൂടിയാണ് 'കൈതി'. കേരളത്തില്‍ നിന്ന് ആദ്യവാരം 5.26 കോടി രൂപയാണ് ചിത്രം നേടിയത്.

അതേസമയം, കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രം 'വിരുമൻ' ഓഗസ്റ്റ് 12നാണ് തിയേറ്ററുകളിലെത്തുന്നത്. മുത്തയ്യയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. എസ്.കെ സെല്‍വകുമാറാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം 2 ഡി എന്റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ സൂര്യയും ജ്യോതികയുമാണ് നിര്‍മിക്കുന്നത്. നിര്‍മാണം. 'കൊമ്പൻ' എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള 'വിരുമൻ'.

Read more: വിരുമൻ പ്രൊമോഷനുകൾക്കായി കാർത്തി കേരളത്തിൽ

Last Updated : Aug 10, 2022, 10:42 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.