ന്യൂഡൽഹി: മുതിർന്ന നടൻ ആശിഷ് വിദ്യാർഥിക്ക് വിവാഹം. അസം ആസ്ഥാനമായുള്ള ഫാഷന്‍ സംരംഭകയായ രുപാലി ബറുവയാണ് വധു. കൊൽക്കത്തയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
Ashish Vidyarthi got married: ആശിഷ് വിദ്യാര്‍ഥിയുടെ വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി ബോളിവുഡ് ഫാന്‍ പേജുകളില്‍ ആശിഷ് വിദ്യാര്‍ഥിയുടെ വിവാഹ ചിത്രങ്ങള്‍ ട്രെന്‍ഡായി മാറി. പരമ്പരാഗത വെളുത്ത വസ്ത്രങ്ങൾ ധരിച്ച് ഹൃദയം നിറഞ്ഞ പുഞ്ചിരിയോടെ നില്‍ക്കുന്ന ആശിഷ് വിദ്യാർഥിയെയും ഭാര്യ രുപാലി ബറുവയെയുമാണ് ചിത്രത്തില്‍ കാണാനാവുക.
- " class="align-text-top noRightClick twitterSection" data="
">
Ashish Vidyarthi marries Rupali Barua: വിവാഹിതനാകാനുള്ള തന്‍റെ തീരുമാനത്തെ കുറിച്ച് മുതിർന്ന നടൻ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. 'എന്‍റെ ജീവിതത്തിന്‍റെ ഈ ഘട്ടത്തിൽ, രുപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ രാവിലെ കോടതിയില്‍ വച്ച് വിവാഹിതരായി. തുടർന്ന് വൈകുന്നേരം ഒരു സത്‌കാരവും നടത്തി' -ആശിഷ് വിദ്യാര്‍ഥി പറഞ്ഞു.
Ashish Vidyarthi Rupali Barua wedding: ആശിഷ് വിദ്യാർഥിയും രുപാലി ബറുവയും പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരങ്ങളുടെ സമ്മിശ്രമായിരുന്നു വിവാഹ ചടങ്ങുകള്‍ . തന്‍റെ വിവാഹത്തിനായി രുപാലി, രാവിലെ 6.30ന് ഒരുക്കങ്ങള്‍ തുടങ്ങി. അസമിൽ നിന്നുള്ള മനോഹരമായ വെളുത്ത മെഖേല ചാദര്‍ ആയിരുന്നു രുപാലിയുടെ വിവാഹ വേഷം.
വിവാഹ ദിനത്തില്‍ ആശിഷ് വിദ്യാര്‍ഥി ധരിച്ചിരുന്ന വെള്ളയും സ്വര്‍ണ നിറവുമുള്ള മുണ്ടിന് യോജിക്കുന്നതായിരുന്നു രുപാലിയുടെ വേഷം. ദക്ഷിണേന്ത്യൻ ക്ഷേത്രകലയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് രുപാലിയുടെ വിവാഹാഭരണങ്ങള്‍ എന്ന് സ്‌റ്റൈലിസ്‌റ്റ് രജത് പറഞ്ഞു. വളരെ ലളിതമായ മേക്കപ്പായിരുന്നു രുപാലിയുടേതെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൗശിക് പ്രതികരിച്ചു.
Ashish Vidyarthi about his wedding: രുപാലിയെ കണ്ടുമുട്ടിയതിനെ കുറിച്ചുള്ള ചോദ്യത്തിനും ആശിഷ് വിദ്യാര്‍ഥി മറുപടി നല്‍കി. 'ഞങ്ങൾ വളരെ മുമ്പ് തന്നെ കണ്ടുമുട്ടി, അത് മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു. എന്നാൽ ഞങ്ങളുടെ വിവാഹം ഒരു ചെറിയ കുടുംബകാര്യം ആയിരിക്കണമെന്ന് ഞങ്ങൾ രണ്ടുപേരും ആഗ്രഹിച്ചു' -ആശിഷ് വിദ്യാര്‍ഥി പറഞ്ഞു.
Ashish Vidyarthi ex wife: രജോഷി വിദ്യാർഥിയാണ് ആശിഷ് വിദ്യാര്‍ഥിയുടെ ആദ്യ ഭാര്യ. മുന്‍കാല നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി വിദ്യാർഥി. ആശിഷ്-രജോഷി ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.
Ashish Vidyarthi in CID Moosa: ഹിന്ദി, തെലുഗു, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാത്തി, ബംഗാളി തുടങ്ങി നിരവധി ഭാഷകളില്‍ ആശിഷ് വിദ്യാര്‍ഥി അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായെത്തിയ സിഐഡി മൂസയിലൂടെയാണ് ആശിഷ് വിദ്യാര്‍ഥി മലയാളികള്‍ക്ക് പ്രിയങ്കരനാവുന്നത്.
Ashish Vidyarthi hit movies:'1942: എ ലവ് സ്റ്റോറി', 'ബാസി', 'ജീത്', 'മൃത്യുദാത', 'അർജുൻ പണ്ഡിറ്റ്', 'മേജർ സാബ്', 'സോൾജിയർ', 'ഹസീന മാൻ ജായേഗി', 'ജാൻവർ', 'വാസ്‌തവ്: ദി റിയാലിറ്റി', 'ജോരു കാ ഗുലാം', 'റെഫ്യൂജി', 'ജോഡി നമ്പർ 1', 'ക്യോ കി' എന്നിവയാണ് അദ്ദേഹത്തം വേഷമിട്ട പ്രധാന സിനിമകള്‍. 1995ല്‍ ദ്രോഹ്‌കല്‍ എന്ന സിനിമയിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ആശിഷ് വിദ്യാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്.