ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 17,070 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,34,69,234 ആയി. രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1,07,189 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 23 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 5,25,139 ആയി ഉയർന്നു. ഇതിൽ 15 മരണങ്ങൾ കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മൂന്ന് പേർ മഹാരാഷ്ട്രയിൽ നിന്നും ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും വീതം മരണപ്പെട്ടിട്ടുണ്ട്.
1.21 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. 98.55 ശതമാനമാണ് കൊവിഡ് മുക്തി നിരക്ക്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.40 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.59 ശതമാനവുമാണ്. ഇതുവരെ 4,28,36,906 പേർ രോഗമുക്‌തരായിട്ടുണ്ട്.
അതേസമയം ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യ വ്യാപകമായ കൊവിഡ്-19 വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 197.74 കോടി ഡോസ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌തിട്ടുണ്ട്.