ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 പുതിയ കൊവിഡ് കേസുകളും 318 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,35,94,803 ആയി. കൊവിഡ് മൂലം ഇതുവരെ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ എണ്ണം 4,46,368 ആണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 3,00,162 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 188 ദിവസത്തിനിടെയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആകെ കൊവിഡ് കേസുകളില്‍ 0.89 ശതമാനമാണ് സജീവ കേസുകള്‍. രോഗമുക്തി നിരക്കും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത് ആശ്വാസമാണ്. 97.78 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
2020 ഓഗസ്റ്റ് 7നാണ് രാജ്യത്തെ കൊവിഡ് നിരക്ക് 20 ലക്ഷം കടക്കുന്നത്. 16 ദിവസത്തിന് ശേഷം രോഗികളുടെ എണ്ണത്തില്‍ പത്ത് ലക്ഷം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 5ന് 40 ലക്ഷവും സെപ്‌റ്റംബര്‍ 16ന് അരക്കോടി കടന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം 2020 ഡിസംബര്‍ 19 ന് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയിലെത്തുകയായിരുന്നു. ഈ വര്‍ഷം ജൂണ്‍ 23ന് രാജ്യത്തെ കൊവിഡ് കേസുകള്‍ മൂന്ന് കോടി കടന്നിരുന്നു.
Also read: കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകം ആത്മഹത്യ ചെയ്‌തവരെയും മരണപ്പട്ടികയില്‍ ഉൾപ്പെടുത്തും