ETV Bharat / bharat

കുട്ടിയെ തട്ടിക്കൊണ്ടുപോയി 10,000 രൂപയ്‌ക്ക് വിറ്റു; പ്രതികൾ പിടിയിൽ - saidabad telangana

കടമാഞ്ചി പാണ്ഡു, ഉബിദി നരസിംഹ എന്നിവർ പൊലീസ് പിടിയിലായി. നാല് പെൺമക്കളായ നരസിംഹയ്‌ക്ക് കുടുംബത്തിന് അവകാശിയായി ആൺകുട്ടിയെ വേണമെന്നാവശ്യപ്പെട്ട് പാണ്ഡുവിനെ സമീപിക്കുകയും ഇയാൾ അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയി  തട്ടിക്കൊണ്ടുപോകൽ  സൈദാബാദ്  സൈദാബാദ് തെലങ്കാന  അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി  കു  ട്  kidnapped and sold the child  kidnapping case  kidnapping  child kidnapped  saidabad telangana  telangana crime news
kidnapp
author img

By

Published : Feb 24, 2023, 3:52 PM IST

സൈദാബാദ് (തെലങ്കാന): അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി 10,000 രൂപയ്‌ക്ക് വിറ്റ പ്രതി പിടിയിൽ. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടമാഞ്ചി പാണ്ഡു(28), ഉബിദി നരസിംഹ (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് സംഭവം.

ഫെബ്രുവരി 18നാണ് കേസിനാസ്‌പദമായ സംഭവം. കുട്ടിയെ 10,000 രൂപയ്‌ക്ക് ഉബിദി നരസിംഹ പാണ്ഡുവിന്‍റെ പക്കൽ നിന്നും വാങ്ങുകയായിരുന്നു. നാല് പെൺമക്കളുടെ പിതാവായ നരസിംഹ, കുടുംബത്തിന് അവകാശിയായി ആൺകുട്ടിയെ വേണമെന്നാവശ്യപ്പെട്ട് പാണ്ഡുവിനെ സമീപിച്ചു. ഇതനുസരിച്ച്, ശങ്കേശ്വർ ബസാറിലെ ശിവക്ഷേത്രത്തിൽ ഭിക്ഷാടനം നടത്തുന്ന യുവതിയേയും (20) മകനെയും (5) പാണ്ഡു പിന്തുടർന്നു.

മദ്യം വാങ്ങി നൽകാം എന്നുപറഞ്ഞ് പാണ്ഡു യുവതിയെ സമീപിക്കുകയും അടുത്തുള്ള മദ്യവിൽപ്പനശാലയിലെത്തിക്കുകയും ചെയ്‌തു. തുടർന്ന്, മദ്യപിച്ച് അവശയായ യുവതിയുടെ മകനുമായി പാണ്ഡു കടന്നുകളയുകയായിരുന്നു. കുട്ടിയെ കാണാതായതിനുശേഷം യുവതി പൊലീസിൽ പരാതി നൽകി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ, 48 മണിക്കൂറിനുള്ളിൽ പ്രതികളെ പൊലീസ് പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. നേരത്തെ മോഷണക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് പാണ്ഡു. കുട്ടിയെ അമ്മയ്‌ക്ക് കൈമാറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.