ETV Bharat / bharat

പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ കുറ്റവാളി മരിച്ചു - യുപി പൊലീസ്

പൊലീസിന്‍റെ വെടിവയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ ഗസിയാബാദ് സ്വദേശി സാവേദ് ഏലിയാസ് റാഷിദ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Criminal killed in exchange of fire with police in UP  Criminal killed in exchange of fire  UP police  Delhi police  ഡൽഹി പൊലീസ്  യുപി പൊലീസ്  ഏറ്റുമുട്ടലിൽ പരിക്കേറ്റ കുറ്റവാളി മരിച്ചു
പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ കുറ്റവാളി മരിച്ചു
author img

By

Published : Feb 3, 2021, 9:58 AM IST

ലക്‌നൗ: പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ കുറ്റവാളി മരിച്ചു. ഉത്തർപ്രദേശ് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ വെടിവയ്‌പ്പിലാണ് പ്രതി കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഗസിയാബാദ് സ്വദേശിയായ സാവേദ് ഏലിയാസ് റാഷിദ് (38) ആണ് മരിച്ചത്. സാവേദ് ബാറോത്തിൽ എത്തിയെന്ന രഹസ്യവിരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പ്രവർത്തിച്ചത്. കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ പൊലീസിന് നേരെ പ്രതി വെടിവച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസിന്‍റെ വെടിവയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ സാവേദ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

കൊലപാതകം, കൊലപാതകശ്രമം, മോഷണം, ആക്രമണം, ബലാത്സംഗം തുടങ്ങി 21 ക്രിമിനൽ കേസുകളിൽ പ്രതിയായ സാവേദിന്‍റെ തലയ്‌ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 13 കേസുകൾ ഡൽഹിയിലും എട്ട് കേസുകൾ ഉത്തർപ്രദേശിലും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഡൽഹി പൊലീസ് കോൺസ്റ്റബിൾ മനീഷ് യാദവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കൂടിയാണ് ഇയാൾ. 2020 സെപ്‌റ്റംബർ ഏഴിനാണ് സാവേദും മൂന്ന് കൂട്ടാളികളും ചേർന്ന് ബാഗ്‌പതിൽ വച്ച് മോഷണശ്രമത്തിനിടെ മനീഷ് യാദവിനെ വെടിവച്ച് കൊന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.