റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ബിജാപൂർ ആക്രമണത്തിനിടെ നക്‌സലുകൾ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സെൻട്രൽ റിസർവ് പൊലീസ് സേനയുടെ, എലൈറ്റ് കോബ്ര യൂണിറ്റിലെ കമാൻഡോ രാകേശ്വർ സിങ് മൻഹാസിനെ മോചിപ്പിച്ചു. മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് മോചനം.
കൂടുതൽ വായനയ്‌ക്ക്: കാണാതായ ജവാൻ സിപിഐ (മാവോയിസ്റ്റ്) കസ്റ്റഡിയിൽ
ഏപ്രിൽ മൂന്നിനാണ് ഛത്തീസ്‌ഗഡിലെ സുഖ്‌മ-ബിജാപൂർ അതിർത്തിയിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ 22 സുരക്ഷ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്‌ടപ്പെട്ടു. 31 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ രാകേശ്വര്‍ സിങ്ങിനെ നക്സലുകള്‍ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
ജവാന്‍റെ മോചനത്തിൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും നന്ദി അറിയിച്ച് കേന്ദ്രമന്ത്രിയും ഉദംപൂർ എംപിയുമായ ഡോ. ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും ജമ്മു മേഖലയ്‌ക്കും ഈ വാർത്ത വളരെ ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.
-
A huge relief for the family as well as the entire #Jammu region. Thanks PM Sh @narendramodi. Thanks HM Sh @amitshah. https://t.co/EZL7aVtnHq
— Dr Jitendra Singh (@DrJitendraSingh) April 8, 2021 " class="align-text-top noRightClick twitterSection" data="
">A huge relief for the family as well as the entire #Jammu region. Thanks PM Sh @narendramodi. Thanks HM Sh @amitshah. https://t.co/EZL7aVtnHq
— Dr Jitendra Singh (@DrJitendraSingh) April 8, 2021A huge relief for the family as well as the entire #Jammu region. Thanks PM Sh @narendramodi. Thanks HM Sh @amitshah. https://t.co/EZL7aVtnHq
— Dr Jitendra Singh (@DrJitendraSingh) April 8, 2021