ETV Bharat / bharat

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് : എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്‌മി - ആം ആദ്‌മി

'അഴിമതിയിലൂടെ അധികാരത്തിലേറിയ സർക്കാരിൽ നിന്ന് അതല്ലാതെ മറ്റൊന്നും ഇത്തവണയും പ്രതീക്ഷിക്കാനാകില്ല'

AAP to contest all seats in UP assembly polls says Sanjay Singh  AAP to contest all seats in UP assembly polls  Sanjay Singh  UP assembly polls Sanjay Singh  UP assembly polls  AAP  AAP Sanjay Singh  Aam Aadmi Party  യുപി തെരഞ്ഞെടുപ്പ്  യുപി തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ആം ആദ്‌മി മത്സരിക്കും  സഞ്ജയ് സിങ് എംപി  സഞ്ജയ് സിങ്  എഎപി  ആം ആദ്‌മി  ആം ആദ്‌മി പാർട്ടി
'യുപി തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ആം ആദ്‌മി മത്സരിക്കും': സഞ്ജയ് സിങ് എംപി
author img

By

Published : Sep 11, 2021, 9:27 PM IST

ലക്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ആം ആദ്‌മി മത്സരിക്കുമെന്ന് പാർട്ടി നേതാവും എംപിയുമായ സഞ്ജയ് സിങ്. എഎപി ഇനിയും പ്രതിപക്ഷമായി തുടരുന്നത് ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ബിജെപിയെ തകർക്കാൻ ശക്തമായി പോരാടുമെന്നും ഇടിവി ഭാരതിനോട് പറഞ്ഞു.

സീറ്റുകളുടെ കാര്യത്തിൽ ആം ആദ്‌മിക്ക് സംസ്ഥാനത്ത് നിലനിൽപ്പില്ല. എന്നിട്ടും പ്രതിപക്ഷമെന്ന നിലയിൽ കേന്ദ്ര സർക്കാരിന്‍റെ പരാജയങ്ങൾ തുറന്നുകാട്ടാൻ തങ്ങൾ ശ്രമിച്ചു. അതുകൊണ്ട് തന്നെ സീറ്റുകൾ നേടാൻ കഴിയുന്ന തരത്തിൽ സ്വന്തമായി ഒരു സംഘടന സൃഷ്‌ടിക്കുക എന്നതാണ് പാർട്ടിയുടെ മുന്നിലുള്ള വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: മോദിഭരണത്തിൽ വികസന രാഷ്‌ട്രീയം കൂടുതൽ ജനകീയമായെന്ന് ജെപി നദ്ദ

അഴിമതിയിലൂടെ അധികാരത്തിലേറിയ സർക്കാരിൽ നിന്ന് അതല്ലാതെ മറ്റൊന്നും ഇത്തവണയും പ്രതീക്ഷിക്കാനാകില്ല. ബിജെപി സർക്കാർ നടത്തിയ പല അഴിമതി പ്രവർത്തനങ്ങളിലും അവർ നിശബ്‌ദരാണ്.

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയും അതുമൂലം ഉണ്ടായ എംഎൽഎമാരുടെ മരണവുമൊക്കെ സർക്കാരിന്‍റെ പരാജയത്തിന്‍റെ തെളിവുകളാണെന്നും അദ്ദേഹം ആരോപിച്ചു.

ഭരണത്തിലേറിയാൽ ഡൽഹിയിലേതുപോലെ യുപിയിലും പല വികസന പദ്ധതികളും കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.