ന്യൂഡല്‍ഹി : അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്ന ഡല്‍ഹി വികസന അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയെന്ന് ആരോപിച്ച് ആംആദ്‌മി പാര്‍ട്ടി എംഎല്‍എ കുല്‍ദീപ് കുമാറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു. ഡല്‍ഹിയിലെ കല്യാണ്‍പുരിയിലെ കിച്ചിരിപൂര്‍ ഭാഗത്തുള്ള പൊളിക്കല്‍ നടപടി എംഎല്‍എ തടസപ്പെടുത്തിയെന്നാണ് ഡല്‍ഹി പൊലീസിന്‍റെ വാദം. പൊലീസ് സംരക്ഷണയിലാണ് ഡല്‍ഹി വികസന അതോറിറ്റി അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാന്‍ എത്തിയത്.
കഴിഞ്ഞ ഒരുമാസമായി ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. രാമനവമി ആഘോഷ സമയത്ത് ഡല്‍ഹിയിലെ ജഹാഗിര്‍പൂരില്‍ വര്‍ഗീയ ലഹള നടന്നിരുന്നു. ഇതിനുശേഷം ജഹാഗിര്‍പൂരിലെ ഒരു പ്രത്യേക വിഭാഗത്തിന്‍റെ കെട്ടിടങ്ങള്‍ അധികൃതര്‍ പൊളിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു.
ALSO READ: 'ബുൾഡോസർ രാഷ്ട്രീയം': ജന്തര്‍മന്ദറില്‍ ഇടതുസംഘടനകളുടെ പ്രതിഷേധം
എന്നാല്‍ സുപ്രീംകോടതി അവിടെ തല്‍സ്ഥിതി തുടരണമെന്ന് ഉത്തരവിട്ടു. പൗരത്വനിയമ ഭേദഗതി സമരത്തിന്‍റെ കേന്ദ്രമായിരുന്ന ഷഹീന്‍ബാഗിലെ പൊളിക്കല്‍ നടപടികളും വിവാദമായിരുന്നു.