ചണ്ഡീഗഡ്: പഞ്ചാബില്‍ ചരിത്ര വിജയം കുറിച്ച ആം ആദ്‌മി പാർട്ടി മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും. ആദ്യഘട്ടത്തില്‍ 10 പേരാണ് ഭഗവന്ത് മന്‍ സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. ശനിയാഴ്‌ച രാവിലെ 11നാണ് ചണ്ഡീഗഡില്‍ ചടങ്ങ്.
സംസ്ഥാനത്തെ ജനങ്ങൾ നമ്മളെ വലിയ ഉത്തരവാദിത്വമാണ് എല്‍പ്പിച്ചിരിക്കുന്നതെന്ന് ഭഗവന്ത് മൻ വെള്ളിയാഴ്ച ട്വീറ്റ് ചെയ്‌തു. രാവും പകലും കഠിനാധ്വാനം ചെയ്‌ത് ജനങ്ങളെ സേവിക്കുകയും അവർക്ക് സത്യസന്ധമായ ഭരണം നൽകുകയും ചെയ്യേണ്ടതുണ്ട്. നമുക്ക് 'രംഗ്ല പഞ്ചാബ്' (വര്‍ണാഭമായ പഞ്ചാബ്) സൃഷ്‌ടിക്കണമെന്നും മൻ ട്വീറ്റില്‍ കുറിച്ചു.
-
पंजाब का नया मंत्रिमंडल कल शपथ ग्रहण करेगा। पंजाब की AAP सरकार में होने वाले सभी मंत्रियों को बहुत-बहुत शुभकामनाएँ।
— Bhagwant Mann (@BhagwantMann) March 18, 2022 " class="align-text-top noRightClick twitterSection" data="
पंजाब की जनता ने हम सबको बहुत बड़ी ज़िम्मेदारी दी है, हमें दिन-रात मेहनत कर लोगों की सेवा करनी है, पंजाब को एक ईमानदार सरकार देनी है। हमें रंगला पंजाब बनाना है। pic.twitter.com/Z5wDmD9Zpg
">पंजाब का नया मंत्रिमंडल कल शपथ ग्रहण करेगा। पंजाब की AAP सरकार में होने वाले सभी मंत्रियों को बहुत-बहुत शुभकामनाएँ।
— Bhagwant Mann (@BhagwantMann) March 18, 2022
पंजाब की जनता ने हम सबको बहुत बड़ी ज़िम्मेदारी दी है, हमें दिन-रात मेहनत कर लोगों की सेवा करनी है, पंजाब को एक ईमानदार सरकार देनी है। हमें रंगला पंजाब बनाना है। pic.twitter.com/Z5wDmD9Zpgपंजाब का नया मंत्रिमंडल कल शपथ ग्रहण करेगा। पंजाब की AAP सरकार में होने वाले सभी मंत्रियों को बहुत-बहुत शुभकामनाएँ।
— Bhagwant Mann (@BhagwantMann) March 18, 2022
पंजाब की जनता ने हम सबको बहुत बड़ी ज़िम्मेदारी दी है, हमें दिन-रात मेहनत कर लोगों की सेवा करनी है, पंजाब को एक ईमानदार सरकार देनी है। हमें रंगला पंजाब बनाना है। pic.twitter.com/Z5wDmD9Zpg
16-ാം തിയതി മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഭഗവന്ത് മൻ
മാർച്ച് 17 ന്, മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പെടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. പ്രോടേം സ്‌പീക്കർ ഡോ. ഇന്ദർബീർ സിങ് നിജ്ജാർ നിയമസഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രമുഖ ആം ആദ്‌മി നേതാവും പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലെ പാർട്ടി മുഖവുമായ ഭഗവന്ത് മൻ, മാർച്ച് 16 ന് സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുണ്ടായി. അടുത്തിടെ സമാപിച്ച പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ 92 സീറ്റുകൾ നേടിയാണ് എ.എ.പി ഡല്‍ഹിയ്‌ക്ക് പുറമെ മറ്റൊരു സംസ്ഥാനം കൂടി പിടിച്ചത്.
ALSO READ: 'പുഷ്പയിലെ ശ്രീവല്ലി'യുമായി മുംബൈ പൊലീസ്; ബാന്‍റില്‍ തീര്‍ത്ത ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ