ETV Bharat / bharat

തീവ്രവാദിയെന്ന് വിളിച്ചവര്‍ക്കിന്നയാള്‍ വികാസ്‌വാദി ; പഞ്ചാബിലൂടെ തേരോട്ടം ഇന്ദ്രപ്രസ്ഥത്തിലേക്കെന്ന് ആം ആദ്‌മി

ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് മാൻധുരിയിൽ ജയിച്ചപ്പോല്‍ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ബദൗറിലും ചാംകൗർ സാഹിബിലും തോറ്റു

AAP ka Punjab  Aravind Kejriwal scales up national ladder  Punjab Election 2022  കെജ്‌രിവാളിള്‍ ദേശീയ നേതാവാകുന്നു  പഞ്ചാബിലൂടെ കെജ്‌രിവാളിന്‍റെ തേരോട്ടം  പഞ്ചാബ് തെരഞ്ഞെടുപ്പ് 2022  Punjab Election 2022 തീവ്രവാദിയെന്ന് വിളിച്ചവര്‍ക്കിന്നയാള്‍ വികാസ്‌വാദി
തീവ്രവാദിയെന്ന് വിളിച്ചവര്‍ക്കിന്നയാള്‍ വികാസ്‌വാദി; പഞ്ചാബിലൂടെ കെജ്‌രിവാളിന്‍റെ തേരോട്ടം ഇന്ദ്രപ്രസ്ഥത്തിലേക്കെന്ന് ആം ആദ്മി
author img

By

Published : Mar 10, 2022, 8:03 PM IST

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെയും തൂക്ക് മന്ത്രിസഭകളുടേയും ചിരത്രമാണ് പഞ്ചാബിനുണ്ടായിരുന്നത്. ചുരുക്കം ചില കാലത്ത് മാത്രമാണ് പഞ്ചാബില്‍ ഒറ്റയ്ക്ക് ഒരു പാര്‍ട്ടി ഭരിച്ചത്. എന്നാലിത്തവണ ചരിത്രം ഭഗവന്ത് മാനിലൂടെ തിരുത്തുകയാണ് ആം ആദ്‌മി പാര്‍ട്ടി. തലസ്ഥാനം പിടിച്ച കെജ്‌രിവാള്‍ തന്‍റെ തേരോട്ടം പഞ്ചാബിലേക്കും വ്യാപിപ്പിച്ചു. 117 സീറ്റുള്ള പഞ്ചാബ് ഇത്തവണ എഎപിക്ക് ഒറ്റയ്ക്ക് ഭരിക്കാം. 80 സീറ്റുകളാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാര്‍ട്ടി നേടിയത്. 59 സീറ്റാണ് സംസ്ഥാനത്ത് കേവല ഭൂരിപക്ഷം. ഇതോടെ പഞ്ചനദികളുടെ നാട്ടില്‍ ഇത്തവണ ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയാകുമെന്നുറപ്പായി.

ഏറ്റവും പുതിയ ട്രെൻഡുകൾ അനുസരിച്ച് മാൻ ധുരിയിൽ ജയിച്ചപ്പോല്‍ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ബദൗറിലും ചാംകൗർ സാഹിബിലും തോറ്റു. എക്‌സിറ്റ് പോളുകൾ പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ വിജയം പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ ഭാവി ഇന്ത്യയുടെ പ്രതീക്ഷ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് പാർട്ടിയുടെ സംസ്ഥാന കോ-ഇൻചാർജ് രാഘവ് ഛദ്ദ പറഞ്ഞു.

Also Read: ഒരിടത്തും കൈ ഉയര്‍ത്താനാവാതെ കോണ്‍ഗ്രസ്: നാലിടത്ത് തരംഗമായി ബി.ജെ.പി; അട്ടിമറിച്ച് ആം ആദ്മി

2024ല്‍ കെജ്‌രിവാളാകും ഇന്ത്യയുടെ പ്രധാനമന്ത്രി. എ.എ.പി ദേശീയ ശക്തിയായി ഉയര്‍ന്നുവരും. കോണ്‍ഗ്രസിന് പകരം ദേശീയ തലത്തില്‍ ബി.ജെ.പിക്ക് എതിരായ ഏക പ്രതീക്ഷയിപ്പോള്‍ കെജ്‌രിവാളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ സമ്മതിച്ചാല്‍ അദ്ദേഹം ഉടന്‍ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രൂപീകൃതമായിട്ട് പത്ത് വര്‍ഷം മാത്രമുള്ള പാര്‍ട്ടിക്ക് ഒരു സംസ്ഥാനത്തിന്‍റെ ഭരണം നേടാനായാല്‍ അത് ചെറിയ കാര്യമല്ല. നിലവില്‍ രണ്ട് സംസ്ഥാനങ്ങളിലെ ഭരണം പാര്‍ട്ടി നേടിക്കഴിഞ്ഞു. പഞ്ചാബ് തെരഞ്ഞെടുപ്പുകൾ കാണിക്കുന്നത് എഎപി ഒരു ദേശീയ രാഷ്ട്രീയ ശക്തിയായി ഉയർന്നുവെന്നാണ്.

ഒരു സംസ്ഥാനത്ത് ആദ്യ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് പത്ത് വർഷമെടുത്തു. സമാന കാലയളവില്‍ ഞങ്ങൾ രണ്ട് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കുകയാണ്. ഡൽഹിയിലും പഞ്ചാബിലും ആം ആദ്‌മി പാർട്ടിയുടെ ഓഫിസുകള്‍ ആഘോഷത്തിമര്‍പ്പിലാണ്. ചണ്ഡിഗഡ് പാർട്ടി ഓഫിസിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഛദ്ദ.

Also Read: 'ജനവിധി അംഗീകരിക്കുന്നു, തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളും': രാഹുൽ ഗാന്ധി

കെജ്‌രിവാളിനെ തീവ്രവാദികള്‍ എന്ന് വിളിച്ചവരുണ്ട്. എന്നാലിന്ന് പഞ്ചാബിലെ ജനങ്ങള്‍ക്ക് അദ്ദേഹം ശിക്ഷാവാദിയും (വിദ്യാഭ്യാസ അനുകൂല), വികാസ്‌വാദിയുമാണ് (വികസന അനുകൂലി). "കെജ്‌രിവാൾ മോഡൽ ഭരണം" നടപ്പിലാക്കാൻ പഞ്ചാബിലെ ജനങ്ങൾ എഎപിക്ക് അവസരം നൽകിയിരുന്നു എന്നാണ് വിജയത്തില്‍ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചത്. അഴിമതി, വിദ്യാഭ്യാസമില്ലായ്മ, തൊഴിലില്ലായ്മ, മറ്റ് അടിസ്ഥാന പ്രശ്‌നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് എഎപിയുടെ മാതൃക ഒരു പ്രതീക്ഷയാണ്.

മോഡലിന് ദേശീയ തലത്തില്‍ പ്രീതി ലഭിച്ചു കഴിഞ്ഞു. പഞ്ചാബിലെ വിജയം ദേശീയ രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടിക്ക് വഴിയൊരുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.