മാലേര്‍കോട്ട്‌ല (പഞ്ചാബ്): പഞ്ചാബില്‍ അജ്ഞാതരുടെ വെടിയേറ്റ് ആംആദ്‌മി പാർട്ടി കൗണ്‍സിലര്‍ കൊല്ലപ്പെട്ടു. മാലേര്‍കോട്ട്‌ല 18-ാം വാര്‍ഡിലെ എഎപി കൗണ്‍സിലറായ മുഹമ്മദ് അക്‌ബര്‍ ഭോലിയാണ് കൊല്ലപ്പെട്ടത്. ഇന്ന്(31.07.2022) രാവിലെയാണ് സംഭവം.
ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ രണ്ടംഗ സംഘം മുഹമ്മദ് അക്‌ബര്‍ ഭോലിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊലയ്‌ക്ക് കാരണം വ്യക്തി വൈരാഗ്യമാണോ മറ്റ് എന്തെങ്കിലുമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് മുഹമ്മദ് അക്‌ബര്‍ ഭോലിയുടെ സഹോദരന്‍ മുഹമ്മദ് അന്‍വറും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയെ ലുധിയാന ബൈപ്പാസില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
Also read: ഡല്‍ഹിയില്‍ പൊലീസുകാരന്‍റെ വെടിയേറ്റ് രണ്ട് സഹപ്രവർത്തകർ കൊല്ലപ്പെട്ടു