മുംബൈ: ഒരു വർഷത്തിന് ശേഷം താൻ അഭിനയത്തിലേക്ക് മടങ്ങിയെത്തുമെന്ന് ബോളീവുഡ് താരം ആമിർ ഖാൻ. ബിഗ് സ്‌ക്രീനിൽ നിന്ന് വിട്ടുനിൽക്കുന്ന സമയം താൻ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആമിർ പറഞ്ഞു. തിയറ്റർ അവസാനമായി റിലീസ് ചിത്രമായ ലാൽ സിങ് ഛദ്ദ പല വിമർശനങ്ങളും നേരിട്ടിരുന്നു. മോശം ബോക്‌സ് ഓഫിസ് കലക്ഷൻ നേടിയ ചിത്രത്തിന് ശേഷം സലാം വെങ്കി എന്ന സിനിമയിൽ വേറിട്ടൊരു വേഷത്തിലാണ് താരം തിരിച്ചെത്തുന്നത്. രേവതി സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ പ്രീമിയറിലാണ് ആമിറിന്‍റെ വെളിപ്പെടുത്തൽ.
Amir Khan about taking Break: 'ഞാൻ വളരെക്കാലമായി ജോലി ചെയ്യുന്നു. അതിനാൽ ഇപ്പോൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. പാനി ഫൗണ്ടേഷന്‍റെ ജോലികൾ നടക്കുന്നു. കൂടാതെ മറ്റ് കാര്യങ്ങളും ഉണ്ട്. ഒരു വർഷത്തിന് ശേഷം ഞാൻ അഭിനയത്തിലേക്ക് മടങ്ങിവരും. എന്നാൽ സലാം വെങ്കിയിൽ ഒരു ചെറിയ വേഷത്തിൽ നിങ്ങൾക്ക് എന്നെ കാണാം.' താരം പറഞ്ഞു.
കഴിഞ്ഞ മാസമാണ് സൂപ്പർതാരം സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതായി പ്രഖ്യാപിച്ചത്. കജോളും വിശാൽ ജേത്വയും അവതരിപ്പിക്കുന്ന സലാം വെങ്കി, ഡുചെൻ മസ്‌കുലാർ ഡിസ്‌ട്രോഫി ബാധിച്ച യുവ ചെസ് കളിക്കാരൻ കൊലവെന്നു വെങ്കിടേഷിന്‍റെ യഥാർഥ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. 2004ലാണ് അദ്ദേഹം മരിച്ചത്.
Amir Khan about DMD: ഡിഎംഡി ഒരു ജനിതക വൈകല്യമാണ്. ഇത് എല്ലിന്‍റെയും ഹൃദയപേശികളുടെയും ബലഹീനതയ്‌ക്ക് കാരണമാകുന്നു. പിന്നീടത് കാലക്രമേണ വഷളാകുന്നു. വെങ്കിടേഷി മരണം ഇന്ത്യയിൽ ദയാവധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ഇത്തരമൊരു ഹൃദയസ്‌പർശിയായ, പ്രചോദനം ഉൾകൊള്ളുന്ന കഥയുടെ ഭാഗമാകാൻ രേവതി തനിക്ക് അവസരം നൽകിയതിൽ സന്തോഷമുണ്ടെന്ന് ഖാൻ പറഞ്ഞു.
ALSO READ: 'ലാല്‍ സിംഗ് ഛദ്ദയുടെ എല്ലാ നെഗറ്റിവിറ്റിക്ക് പിറകിലെയും ബുദ്ധികേന്ദ്രം ആമിര്‍' ; ആരോപണവുമായി കങ്കണ
Amir Khan about new film Salaam Venky: ഇതൊരു യഥാർഥ കഥയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വെങ്കി ജീവിച്ചിരുന്നു. അവന്‍റെ അമ്മ സുജാതയും അവരുടെ കഥയും വളരെ പ്രചോദനമാണ്. ഇതിനെക്കുറിച്ചുള്ള ഒരു സിനിമ രേവതി തയ്യാറാക്കിയതിൽ എനിക്ക് വളരെ സന്തോഷം തോന്നി. ഈ ചിത്രം വളരെ മനോഹരവും ഹൃദയസ്‌പർശിയുമാണ്. എല്ലാ കലാകാരന്മാരും വളരെ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് താരം പറഞ്ഞു.
ബിലീവ് പ്രൊഡക്ഷൻസിന്‍റേയുംയും ആർടേക്ക് സ്റ്റുഡിയോസിന്‍റെയും ബാനറിൽ സുരാജ് സിങ്, ശ്രദ്ധ അഗർവാൾ, വർഷ കുക്രേജ എന്നിവർ ചേർന്നാണ് സലാം വെങ്കി നിർമിക്കുന്നത്. ചിത്രം വെള്ളിയാഴ്‌ച തിയേറ്ററുകളിൽ എത്തും.
ALSO READ: 'അത് അസത്യം, പ്രചരണം സങ്കടകരം'; ലാല്‍ സിംഗ് ഛദ്ദക്കെതിരായ ബഹിഷ്‌കരണാഹ്വാനത്തിനെതിരെ ആമിര്‍ ഖാന്‍