ETV Bharat / bharat

ഫാന്‍ മെയ്‌ഡ് പോസ്‌റ്ററുകള്‍ തയ്യാറാക്കൂ, ആടുജീവിതത്തിന്‍റ ഭാഗമാകൂ... - ബ്ലെസിയുടെ ആടുജീവിതം

Aadujeevitham Fan Made Poster: ആടുജീവിതത്തിന്‍റെ ഭാഗമാകാന്‍ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കി നിര്‍മാതാക്കള്‍. ആടുജീവിതം പോസ്‌റ്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഇവന്‍റുമായി എത്തിയിരിക്കുകയാണ് ടീം.

Aadujeevitham  Aadujeevitham Fan Made Poster event  Fan Art event for Prithviraj movie  Fan Art event  Prithviraj movie  Prithviraj  Aadujeevitham Fan Made Poster  Prithviraj latest movies  Prithviraj 2023 movies  Prithviraj 2024 movies  ആടുജീവിതത്തിന്‍റ ഭാഗമാകൂ  ഫാന്‍ മെയ്‌ഡ് പോസ്‌റ്ററുകള്‍ തയ്യാറാകൂ  ആടുജീവിതം പോസ്‌റ്റര്‍  ആടുജീവിതം  പൃഥ്വിരാജ്  ബെന്യാമിന്‍റെ ആടുജീവിതം  ബ്ലെസിയുടെ ആടുജീവിതം  ആടുജീവിതം ഫാന്‍മെയ്‌ഡ് പോസ്‌റ്റര്‍
Aadujeevitham Fan Made Poster event
author img

By ETV Bharat Kerala Team

Published : Dec 27, 2023, 11:42 AM IST

ബെന്യാമിന്‍റെ പ്രശസ്‌ത നോവല്‍ 'ആടുജീവിത'ത്തെ (Aadujeevitham) ആസ്‌പദമാക്കി പൃഥ്വിരാജിനെ (Prithviraj) നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആടുജീവിതം'. 2024 ഏപ്രിൽ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക (Aadujeevitham Release).

ഈ അവസരത്തില്‍ 'ആടുജീവിത'ത്തിന്‍റെ ഭാഗമാകാന്‍ പ്രേക്ഷകര്‍ക്കും അവസരം ഒരുക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ഇതിനായി പ്രേക്ഷകര്‍ ചെയ്യേണ്ടത്, സിനിമയുടെ ഫാന്‍മെയ്‌ഡ് പോസ്‌റ്റര്‍ ഒരുക്കി ഫാന്‍ ആര്‍ട്‌ ഇവന്‍റില്‍ പങ്കെടുക്കുക (Aadujeevitham Fan Made Poster event). ഇതിനോടകം തന്നെ പോസ്‌റ്ററുകള്‍ നിര്‍മിച്ചവര്‍ക്കും ഈ ഇവന്‍റില്‍ പങ്കെടുക്കാം. ആകർഷകമായ പോസ്‌റ്ററുകള്‍ തയ്യാറാക്കി thegoatlifeposter@gmail.com എന്ന ഈ മെയിൽ ഐഡിയിലേയ്‌ക്കാണ് അയക്കേണ്ടത്.

  • " class="align-text-top noRightClick twitterSection" data="">

സിനിമയുടേതായി ഇതുവരെ പുറത്തു വന്ന പോസ്‌റ്ററുകള്‍ക്കെല്ലാം വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. ഇതിനോടകം ഒത്തിരി ഫാൻമേഡ് പോസ്‌റ്ററുകളും പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഫാൻ ആർട് ഇവന്‍റിലൂടെ പ്രേക്ഷകര്‍ക്കായി ഒരു പ്രത്യേക അവസരം നൽകിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

Also Read: 'ആടുജീവിതത്തിന്‍റെ ഭാഗം ആകാത്തതില്‍ അസൂയ'; പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് അനുപം ഖേര്‍

റിലീസിനെത്തും മുമ്പേ ചിത്രം ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്‌റ്റിവലുകളിൽ ശ്രദ്ധിക്കപ്പെട്ടു. 'ആടുജീവിതം' രാജ്യാന്തരതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കേരളത്തിലെ സുഖ സൗകര്യങ്ങൾ ഉപേക്ഷിച്ച വിദേശത്ത് ജോലിക്കെത്തിയ നജീബ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തിന്‍റെയും സഹനത്തിന്‍റെയും കഥയാണ് ചിത്രം. നജീബ് ആയി പൃഥ്വിരാജാണ് പകര്‍ന്നാടുക.

പൃഥ്വിരാജിനെ കൂടാതെ ഹോളിവുഡ് നടന്‍ ജിമ്മി ജീൻ ലൂയിസ്, പ്രശസ്‌ അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അമല പോൾ, കെ ആർ ഗോകുൽ എന്നിവരും അണിനിരക്കുന്നുണ്ട്.

മികച്ച കഥാഖ്യാനശൈലി, സൗന്ദര്യാത്മക ഘടകങ്ങൾ, വേറിട്ട ഭാവ പ്രകടനങ്ങൾ, മികവുറ്റ നിർമാണ നിലവാരം തുടങ്ങി വൻ പ്രത്യേകതകളോടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. അണിയറ പ്രവർത്തകരുടെ നീണ്ട അഞ്ച് വർഷത്തെ അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമാണ് ചിത്രം.

2018 മാര്‍ച്ചില്‍ കേരളത്തില്‍ വച്ചായിരുന്നു 'ആടുജീവിത'ത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. 2019 മുതല്‍ 2020 മാര്‍ച്ച് വരെ ജോര്‍ദാനില്‍ ചിത്രീകരണം തുടര്‍ന്നു. ഇതിനിടെ കൊവിഡ് മഹാമാരിയില്‍ 'ആടുജീവിതം' ടീം ജോര്‍ദാനില്‍ കുടുങ്ങിപ്പോയിരുന്നു. പിന്നീട് 2022 ഏപ്രിലില്‍ അള്‍ജീരിയയിലും ശേഷം മെയ് മാസം വീണ്ടും ജോര്‍ദാനിലും സിനിമയുടെ ചിത്രീകരണം തുടര്‍ന്നു. 2022 ജൂലൈയിലാണ് 'ആടുജീവിതം' ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഓസ്‌കർ പുരസ്‌കാര ജേതാക്കളായ എആർ റഹ്മാന്‍റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്‌ദ രൂപകൽപ്പനയും സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളാണ്. വിഷ്വൽ റൊമാൻസിന്‍റെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. സുനിൽ കെ എസ് ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്‌സ്‌, പിആർഒ - ആതിര ദിൽജിത്ത് എന്നിവരും നിര്‍വഹിക്കുന്നു.

Also Read: മുഖം നിറയെ അഴുക്കും ജഡ കയറിയ മുടിയുമായി പൃഥ്വിരാജ്; ആടുജീവിതം ആദ്യ പോസ്‌റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.