മംഗലാപുരം: പരിസ്ഥിതി ബോധവത്കരണത്തിന്‍റെ ഭാഗമായി 6000 കി.മി സൈക്കിൾ സവാരി നടത്തി യുവാവ്. മംഗലാപുരത്താണ് സൈക്കിൾ സവാരി നടത്തി ശ്രവൺ കുമാർ എന്ന ചെറുപ്പക്കാരന്‍ മാതൃകയാവുന്നത്.
ജെ.സി.ഐ അംഗമായ ശ്രവൺ സൈക്കിൾ സവാരി ആരംഭിച്ചത് പരിസ്ഥിതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾകെതിരെ അവബോധം സൃഷ്ടിക്കാനാണ്. 75 ദിവസം കൊണ്ട് മുംബൈ, നാഗ്പൂർ, ജാന്‍സി, ഹരിദ്വാർ, വാരണാസി, ലഖ്നൗ, ഇംമ്പാൽ എന്നീ നഗരങ്ങളിലേക്കാണ് യാത്ര.