ETV Bharat / bharat

ഗായകനും ഗായികയുമായി കരുണാകര്‍; പെണ്‍ ശബ്‌ദത്തിലും പാടുന്ന കലാകാരൻ

മംഗലാപുരം സ്വദേശിയായ കരുണാകര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം വേദികളിലാണ് രണ്ട് ശബ്‌ദത്തിലും പാടിയത്.

author img

By

Published : Dec 5, 2020, 5:38 AM IST

singer from mangalore  mangalore news  മംഗലാപുരം വാര്‍ത്തകള്‍  മംഗാലപുരം കരുണാകര്‍  പാട്ടുകാരൻ  ആണിന്‍റെയും പെണ്ണിന്‍റെയും ശബ്‌ദത്തില്‍ പാടുന്ന പാട്ടുകാരൻ
ഗായകനും ഗായികയുമായി കരുണാകര്‍; പെണ്‍ ശബ്‌ദത്തിലും പാടുന്ന കലാകാരൻ

മംഗലാപുരം: ഓരോ ഗായകര്‍ക്കും അവരുടേതായ വ്യത്യസ്തമായ ശബ്ദ ക്രമീകരണമുണ്ട്. എന്നാല്‍ പുരുഷന്‍റെയും സ്ത്രീയുടെയും ശബ്ദത്തില്‍ ഒരുപോലെ പാടുവാന്‍ കഴിയുന്ന ഒരു ഗായകനുണ്ട് മംഗലാപുരത്ത്. നഗരത്തിലെ വളരെ പ്രശസ്തനായ ഒരു ഗായകനാണ് കരുണാകര്‍. ഏത് പാട്ടും പുരുഷന്‍റെയും സ്ത്രീയുടെയും ശബ്‌ദത്തില്‍ ഒരുപോലെ പാടുവാന്‍ കരുണാകറിന് കഴിയും. സ്ത്രീയുടെ ശബ്‌ദത്തില്‍ കരുണാകര്‍ പാടി കൊണ്ടിരിക്കുമ്പോള്‍ അത് ഒരു പുരുഷനാണ് പാടുന്നത് എന്ന തോന്നല്‍ ആര്‍ക്കുമുണ്ടാകില്ല. ദുബൈ, അബുദബി എന്നിങ്ങനെയുള്ള മറ്റ് രാജ്യങ്ങളിലും പുരുഷന്‍റെയും സ്ത്രീയുടെയും ശബ്‌ദത്തില്‍ പാടി കരുണാകര്‍ പ്രശസ്തി പിടിച്ചു പറ്റികഴിഞ്ഞു. പലപ്പോഴും അദ്ദേഹത്തിന്‍റെ പാട്ടുകള്‍ കേള്‍ക്കുന്ന ആളുകള്‍ വീണ്ടും വീണ്ടും പാടുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടാറുണ്ട്.

പെണ്‍ ശബ്‌ദത്തിലും പാടുന്ന കലാകാരൻ

ശബ്‌ദത്തിന്‍റെ പ്രത്യേകത കരുണാകറിന് അദ്ദേഹത്തിന്‍റേതായ ഒരു ആരാധക വൃന്ദം ഉണ്ടാക്കി നല്‍കി. ഇതുവരെ ആയിരത്തിലധികം സ്‌റ്റേജുകളില്‍ അദ്ദേഹം പാടി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി സ്ത്രീയുടെയും പുരുഷന്‍റെയും ശബ്‌ദത്തില്‍ പാടുന്ന കരുണാകര്‍ വര്‍ഷം മുഴുവനും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പരിപാടികളില്‍ പാടി കൊണ്ടിരിക്കുകയാണ്.

കര്‍ണാടകയുടെ തീരദേശങ്ങളിലാണ് കരുണാകര്‍ വളരെ അധികം പ്രശസ്തനായി മാറിയിട്ടുള്ളത്. ഒരിക്കല്‍ കരുണാകര്‍ പാടുന്ന പരിപാടിയില്‍ കര്‍ക്കാല എംഎല്‍എ സുനില്‍ കുമാറും പങ്കെടുക്കുകയുണ്ടായി. കരുണാകര്‍ പാടുന്നത് കേട്ട് അദ്ദേഹം അത്ഭുതപ്പെട്ടു. മംഗലാപുരത്തെ ദീപാ കംഫര്‍ട്‌സ് എന്ന സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി പ്രവര്‍ത്തിച്ചു വരുന്ന കരുണാകര്‍ തന്‍റെ കമ്പനി ഉടമയും സഹപ്രവര്‍ത്തകരുമൊക്കെ നല്‍കുന്ന പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് പറയുന്നു.

കരുണാകറിനെ ഗാനകോകിലം എന്നും വിളിക്കാറുണ്ട്. കുയിലിനെ പോലെ പാടുന്നവന്‍ എന്ന അര്‍ഥത്തിലാണ് ഇങ്ങനെ വിളിക്കുന്നത്. കരുണാകര്‍ പാടിയത് കേട്ടിട്ടുള്ള ആരും തന്നെ അദ്ദേഹത്തിന്‍റെ ശബ്‌ദം കേള്‍ക്കാനുള്ള ഒരു അവസരവും പാഴാക്കാറില്ല. അദ്ദേഹം പാടുമ്പോള്‍ അത് വീണ്ടും വീണ്ടും കേള്‍ക്കുവാനുള്ള ആഗ്രഹമാണ് ശ്രോതാക്കളില്‍ വന്ന് നിറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.