ETV Bharat / bharat

ഇനി പുരുഷ അഭിഭാഷകനല്ല; ട്രാൻസ്‌ജെൻഡറെന്ന് പ്രഖ്യാപിച്ച് അഡ്വക്കേറ്റ്‌ കണ്‍മണി

transgender lawyer kanmani : അവഗണന നേരിടുന്ന മൂന്നാം ലിംഗ വിഭാഗത്തിന് സമൂഹത്തിൽ ഉയർന്നു വരണമെങ്കിൽ സംവരണം അനിവാര്യമാണെന്ന് അഡ്വക്കേറ്റ്‌ കണ്‍മണി.

A self identified transgender lawyer kanmani  kanmani says reservation is the only solution  transgender lawyer kanmani story  same sex cohabitation is not a crime  third gender should be given separate reservation  2 percent reservation brought for transgenders  transgender reservation  LGBTQ community  ട്രാൻസ്‌ജെൻഡറായി പ്രഖ്യാപനം  അഡ്വക്കേറ്റ്‌ കണ്‍മണി  മദ്രാസ് ഹൈക്കോടതിയിൽ ട്രാൻസ്‌ജെൻഡർ  സ്വവർഗ സഹവാസം കുറ്റകരമല്ല  എൽജിബിടിക്യു വിഭാഗം  ട്രാൻസ്‌ജെൻഡർ കണ്‍മണിയുടെ പ്രതികരണം  ട്രാൻസ്‌ജെൻഡർ സംവരണം  മൂന്നാം ലിംഗക്കാർക്കും പ്രത്യേക സംവരണം  സ്വവർഗ വിവാഹം  ഭിന്നലിംഗക്കാർക്ക് രണ്ട് ശതമാനം സംവരണം
transgender lawyer kanmani
author img

By ETV Bharat Kerala Team

Published : Nov 20, 2023, 9:44 PM IST

ചെന്നൈ: ആണും പെണ്ണും എന്ന പൊതു വർഗീകരണത്തിൽപ്പെടാതെ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടുപോയ ഭിന്നലിംഗക്കാരുടെ കഥകൾ എപ്പോഴും നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിൽ ആണായി ജനിച്ച് ശരീരംകൊണ്ടും മനസുകൊണ്ടും സ്‌ത്രീയാണെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് അഭിഭാഷകയായ കണ്‍മണി. മദ്രാസ് ഹൈക്കോടതിയിൽ പുരുഷ അഭിഭാഷകനായി രജിസ്‌റ്റർ ചെയ്‌ത കണ്‍മണി കഴിഞ്ഞ ദിവസമാണ് താൻ ട്രാൻസ്‌ജെൻഡറാണെന്ന് പ്രഖ്യാപിച്ചത് (A self identified transgender lawyer kanmani She says reservation is the only solution).

ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി ശബ്‌ദമുയർത്തുന്ന കണ്‍മണിയുടെ പ്രചോദനപരമായ തീരുമാനത്തിനു പിന്നിലും ഒരു കഥയുണ്ട്. 'അഭിഭാഷകനായി കോടതിയിൽ ഹാജരായിട്ടും ട്രാൻസ്‌ജെൻഡറായി പ്രഖ്യാപിക്കാൻ ചില വിമുഖതകൾ ഉണ്ടായിരുന്നു. എന്നാൽ സ്വവർഗ സഹവാസം കുറ്റകരമല്ലെന്ന് അടുത്തിടെ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ എൽജിബിടിക്യു വിഭാഗത്തിന് മതിയായ സംരക്ഷണം നൽകാൻ തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കോടതി നടപടി മൂലം സമൂഹം ഭിന്നലിംഗക്കാരോട് പുലര്‍ത്തുന്ന തെറ്റിദ്ധാരണയും കാഴ്‌ചപ്പാടും മാറ്റാന്‍ കാരണമായി.

കുടുംബവും സമൂഹവും തങ്ങളെ തടഞ്ഞുവെക്കുമ്പോൾ ആ തിരസ്‌കരണത്തെ എങ്ങനെ നേരിടും എന്ന ഭയത്താൽ ആരും ഇതുവരെ ട്രാൻസ്‌ജെൻഡറായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എന്‍റെ ഐഡന്‍റിറ്റി ഇനി മറച്ചുവെക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് ഞാൻ വെളിപ്പെടുത്തിയത്', ഇത്രയും കാലം ഐഡന്‍റിറ്റി മറച്ചുവെക്കേണ്ട ആവശ്യം എന്തായിരുന്നെന്ന ചോദ്യത്തിന് കണ്‍മണിയുടെ മറുപടി ഇങ്ങനെയായിരുന്നു .

സംവരണം അനിവാര്യം: 2015-ൽ ജനറൽ സംവരണം നൽകിയതുപോലെ മൂന്നാം ലിംഗക്കാർക്കും പ്രത്യേക സംവരണം നൽകേണ്ടതുണ്ട്. വീടും സമൂഹവും ഞങ്ങളെ ഒരുപോലെ വേർപിരിക്കുന്നത് തുടരുന്നു. ഈ സാഹചര്യങ്ങൾ വലിയ നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും നിലനിൽക്കുന്നുണ്ട്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ അതൊരൽപ്പം കൂടുതലാണ്.

ഇത് വരെ സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകാനാകില്ലെന്ന കോടതി വിധി വന്നെങ്കിലും വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നവർക്കായി ഒരു കുടുംബ കരാർ നിയമം കൊണ്ടുവന്നാൽ മാത്രമേ ഇത്തരം അവഗണകളിൽ നിന്നും കരകയറാനാകുകയുളളൂ എന്ന് കണ്‍മണി പറഞ്ഞു.

ഭിന്നലിംഗക്കാർക്ക് രണ്ട് ശതമാനം സംവരണം കൊണ്ടുവരണമെന്ന് ഡിഎംകെ എംപി ട്രിച്ചി ശിവ പാർലമെന്‍റിൽ നിർദ്ദേശിച്ചിരുന്നു. പക്ഷേ, അത് നിയമമാക്കിയില്ല. മൂന്നാം ലിംഗത്തിൽപപ്പെട്ട ഒരു അംഗം പോലും ഇന്ത്യൻ പാർലമെന്‍റിലേക്ക് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് വേളയിൽ വോട്ടിനായി പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പകരം ക്രിയാത്മകമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

ALSO READ:Harish Vasudevan On SC Verdict: 'വിധി സ്വവർഗ വിവാഹത്തിന് എതിരല്ല, വന്നത് ചരിത്രവിധി തന്നെ'; പ്രതികരിച്ച് അഡ്വ. ഹരീഷ് വാസുദേവ്

സമൂഹത്തിലെ എല്ലാവരുടെയും വികസനത്തിനായി പദ്ധതികൾ കൊണ്ടുവരുന്ന സർക്കാർ മൂന്നാം ലിംഗക്കാർക്ക് വേണ്ടി മാത്രം ഒന്നും ചെയ്യുന്നില്ലെന്നും സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുമെന്നും തേർഡ് ജെൻഡർ വെൽഫെയർ ഒർഗനൈസേഷനിലെ ട്രാൻസ്‌ജെൻഡർ ബാനു ഇടിവി ഭാരതിനോട് പറഞ്ഞു. തമിഴ്‌നാട്ടിൽ മൂന്നാം ലിംഗക്കാർക്കൊന്നും അത് ലഭിക്കില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.