ETV Bharat / bharat

ഇന്ത്യ-യുകെ ടുഗതർ സീസൺ ഓഫ് കൾച്ചറിന്‍റെ അംബാസഡറായി എ ആർ റഹ്‌മാൻ - British Councils India UK Together Season of Culture

വളർന്നുവരുന്ന കലാകാരന്മാർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് കൗൺസിൽ സംഘടിപ്പിക്കുന്ന പദ്ധതിയാണ് ഇന്ത്യ-യുകെ ടുഗതർ സീസൺ ഓഫ് കൾച്ചർ

A R Rahman named ambassador of Indo-UK culture platform  എ ആർ റഹ്‌മാൻ  ഇന്ത്യ യുകെ ടുഗതർ സീസൺ ഓഫ് കൾച്ചർ  A R Rahman  India UK Together Season of Culture  British Councils India UK Together Season of Culture  India UK Together Season of Culture officially launched
ഇന്ത്യ-യുകെ ടുഗതർ സീസൺ ഓഫ് കൾച്ചറിന്‍റെ അംബാസഡറായി എ ആർ റഹ്‌മാൻ
author img

By

Published : Jun 8, 2022, 7:32 PM IST

ന്യൂഡൽഹി: വളർന്നുവരുന്ന കലാകാരന്മാർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് കൗൺസിൽ സംഘടിപ്പിക്കുന്ന 'ഇന്ത്യ-യുകെ ടുഗതർ സീസൺ ഓഫ് കൾച്ചറിന്‍റെ' അംബാസഡറായി സംഗീത മാന്ത്രികൻ എ.ആർ റഹ്‌മാനെ തെരഞ്ഞെടുത്തു. സീസൺ ഓഫ് കൾച്ചറിന്‍റെ ഔദ്യോഗിക ഉദ്‌ഘാടനം ബ്രിട്ടന്‍റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജാൻ തോംസണും, ബ്രിട്ടീഷ് കൗൺസിൽ ഡയറക്‌ടർ (ഇന്ത്യ) ബാർബറ വിക്കാമും ചേർന്ന് നിർവഹിച്ചു.

ഒരു കലാകാരൻ എന്ന നിലയിൽ സർഗാത്മക മികവും കലാപരമായ അഭിരുചിയും പിന്തുണയ്‌ക്കുന്ന നൂതനമായ ഒരു സാംസ്‌കാരിക പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എ.ആര്‍ റഹ്‌മാൻ പറഞ്ഞു. സർഗാത്മകമായ ആവിഷ്‌കാരത്തിനും വിനിമയത്തിനും യുവ പ്രതിഭകളെ പരിപോഷിപ്പിക്കാനും കലകളിലേക്കുള്ള ഒരു ആഗോള വേദി സൃഷ്‌ടിക്കാനും ഇത്തരത്തിലുള്ള പദ്ധതികളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാടകം, നൃത്തം, ദൃശ്യകലകൾ, സാഹിത്യം, സംഗീതം, വാസ്‌തുവിദ്യ, ഡിസൈൻ, ഫാഷൻ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളാണ് സാംസ്‌കാരിക പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1400-ലധികം കലാകാരന്മാർ അണിനിരക്കുന്ന പരിപാടി ഇന്ത്യ, ബ്രിട്ടൻ, സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് പ്രേക്ഷകർക്ക് ആസ്വദിക്കാനാകും.

ഇന്ത്യയിലെ ബ്രിട്ടീഷ് കൗൺസിലിന്‍റെ പ്രവർത്തനങ്ങളെ പടുത്തുയർത്താനും കല, ഇംഗ്ലീഷ്, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇന്ത്യ-യുകെ സഹകരണം ശക്തിപ്പെടുത്താനുമാണ് 'സീസൺ ഓഫ് കൾച്ചർ' ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടീഷ് കൗൺസിൽ ഡയറക്‌ടർ ബാർബറ വിക്കാം പറഞ്ഞു. യുകെയിലെയും ഇന്ത്യയിലേയും കലാകാരന്മാരുടെ നൂതനവും ആവേശകരവുമായ സർഗാത്മക സൃഷ്‌ടികൾ ഇതിലൂടെ ആസ്വദിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.