ETV Bharat / bharat

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; യുവാവ് പിടിയില്‍

author img

By

Published : Dec 21, 2021, 5:47 PM IST

പ്രതിയും ഇരയായ പെണ്‍കുട്ടിയും ഒരേ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു പ്രതിയുടെ ഭീഷണി

A man was arrested for allegedly raping a minor girl in Dadwada  Dalit minor girl raped in Rajasthan  രാജസ്ഥാനില്‍ ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു  പീഡനത്തിന് യുവാവ് രാജസ്ഥാനില്‍ അറസ്റ്റില്‍
രാജസ്ഥാനിലെ കോട്ടയില്‍ പ്രയാപൂര്‍ത്തിയാവത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു;യുവാവ് പിടിയില്‍

ജയ്പൂര്‍ : രാജസ്ഥാനിലെ കോട്ടയില്‍ പ്രായപൂര്‍ത്തിയാവാത്ത ദളിത് യുവതിയെ പീഡിപ്പിച്ചതിന് 25 വയസുള്ള യുവാവ് പിടിയില്‍. ഓട്ടോ ഡ്രൈവറായ മിഥുന്‍ മാലിയാണ് അറസ്റ്റിലായത്. പോക്സോ,ഐ.പി.സി,എസ്.സി.എസ്.ടി നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ മിഥുന്‍ മാലിക്കെതിരെ ചുമത്തിയെന്ന് പൊലീസ് അറിയിച്ചു.

ഇരയായ പെണ്‍കുട്ടി താമസിക്കുന്ന അതേ കെട്ടിടത്തില്‍ തന്നെയാണ് പ്രതിയും വാടകയ്ക്ക് താമസിച്ചിരുന്നത്. ഇരുവരും പരസ്പരം അറിയുന്നവരും മധ്യപ്രദേശില്‍നിന്നുള്ളവരുമാണെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഐ.പി.സി സെക്ഷന്‍ 164 അനുസരിച്ച് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്.

ALSO READ: മത്സര ഓട്ടത്തിന് കുതിരയ്‌ക്ക് ഷോക്ക്, കാളയ്‌ക്ക് അടി; പാലക്കാട്‌ മിണ്ടാപ്രാണികളോട്‌ ക്രൂരത

ഈ കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടി കടയില്‍ ഭക്ഷണസാധാനങ്ങള്‍ വാങ്ങാന്‍ പോകുന്ന വഴി പ്രതി പെണ്‍കുട്ടിയെ തന്‍റെ ഓട്ടോയില്‍ കയറ്റി അടുത്തുള്ള പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവം പുറത്ത് പറയുകയാണെങ്കില്‍ പൊണ്‍കുട്ടിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം ഉടന്‍ നല്‍കുമെന്ന് എ.എസ്.പി. ഭഗവത് സിംങ് പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.