ജെഹനാബാദ്(ബിഹാര്‍) : പരസഹായമില്ലാതെ സ്വന്തം കൈകളാല്‍ മലമുകളിലേക്ക് നടപ്പാത നിര്‍മിച്ച ദശ്‌രഥ് മഞ്ഹി പ്രശസ്തനാണ്. മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലേയ്‌ക്ക് എത്തിച്ചേരുകയെന്നത് പ്രദേശവാസികള്‍ക്ക് ഏറെ പ്രയാസകരമായിരുന്നു. വൈദ്യസഹായം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ദശ്‌രഥ് മഞ്ഹി അന്ന് വഴിവെട്ടിയത്.
എന്നാല്‍, ഇദ്ദേഹത്തിന്‍റെ പാത പിന്തുടര്‍ന്ന് ശ്രദ്ധേയനായിരിക്കുകയാണ് ഗനൗരി പസ്‌വാന്‍. തങ്ങളുടെ ഗ്രാമത്തിലെ 1500 അടി ഉയരമുള്ള മലയില്‍ സ്ഥിതി ചെയ്യുന്ന യോഗേശ്വര്‍ നാഥ് ക്ഷേത്രത്തിലേയ്‌ക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനായി ഇരുവശങ്ങളിലുമായി വഴികള്‍ നിര്‍മിച്ചാണ് ഇദ്ദേഹം നാട്ടിലെ ഹീറോ ആയിരിക്കുന്നത്. തനിച്ചായിരുന്നില്ല, ഭാര്യയുടെയും രണ്ട് മക്കളുടെയും പിന്തുണയും സഹായവും അതിനുപിന്നിലുണ്ടായിരുന്നു.
പാതയുടെ നിര്‍മാണം ആരംഭിച്ചത് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് : ഒന്നും രണ്ടുമല്ല ഏകദേശം 400 പടികളാണ് പസ്‌വാന്‍ നിര്‍മിച്ചത്. എട്ട് വര്‍ഷം മുമ്പാണ് ഇതിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. അതിനാല്‍ തന്നെ പര്‍വത മനുഷ്യന്‍ എന്ന പേരും ലഭിച്ചു.
ജെഹനാബാദ് ജില്ലയുടെ നഗരകേന്ദ്രത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ജാരു ബന്‍വാരിയ ഗ്രാമത്തിലുള്ള മലമുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മണിക്കൂറുകള്‍ സമയമെടുത്താണ് വിശ്വാസിയായ പസ്‌വാന്‍ ഇവിടേയ്‌ക്ക് എത്തിച്ചേര്‍ന്നിരുന്നത്. മലകയറി ക്ഷേത്രത്തിലേയ്‌ക്ക് എത്തുമ്പോള്‍ പലപ്പോഴും കാലുകളില്‍ കൂര്‍ത്ത മുള്ളുകള്‍ കയറും. കല്ലുകള്‍ കൊള്ളും. സ്‌ത്രീകളും ഇവിടേയ്‌ക്ക് എത്തിച്ചേരാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു.
ഇതേതുടര്‍ന്നാണ് ക്ഷേത്രത്തിലേയ്‌ക്ക് എത്തിച്ചേരേണ്ട പാത വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്‌നത്തില്‍ സുഗമമാക്കുവാന്‍ അദ്ദേഹം മുന്‍കൈയ്യെടുത്തത്. കല്ലുകള്‍ ചെത്തിമിനുക്കിയാണ് ക്ഷേത്രത്തിലേയ്‌ക്കുള്ള ഇരുപാതകളും അദ്ദേഹം നിര്‍മിച്ചത്. കുടുംബത്തിന്‍റെയും പ്രദേശവാസികളുടെയും സഹായത്തോടെ എട്ട് വര്‍ഷം കൊണ്ടാണ് 400 പടികള്‍ നിര്‍മിച്ചെടുത്തത്.
ക്ഷേത്രത്തെ അറിയപ്പെടുന്ന ഒരു തീര്‍ഥാടന കേന്ദ്രമാക്കി മാറ്റണമെന്ന് പസ്‌വാന്‍ : 2014 മുതല്‍ പടികളുടെ നിര്‍മാണം ആരംഭിച്ചു. ഇനിയും എട്ടോ പത്തോ പടികളേ നിര്‍മിക്കാന്‍ ബാക്കിയുള്ളൂ. ഉടന്‍ തന്നെ അത് പൂര്‍ത്തിയാകും. ജനങ്ങള്‍ക്ക് ക്ഷേത്രത്തിലേയ്‌ക്ക് എത്താന്‍ എളുപ്പമാര്‍ഗം നിര്‍മിച്ചുനല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:ഇരു കൈകള്‍ കൊണ്ടും എഴുതും, ഒരേ സമയം രണ്ട് വിഷയങ്ങള്‍ ; ഇവിടുത്തെ പിള്ളേര്‍ വേറെ ലെവല്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രക്ക് ഡ്രൈവറായിരുന്നു പസ്‌വാന്‍. അത് ഉപേക്ഷിച്ച് അദ്ദേഹം മേസ്‌തിരി ജോലിക്കായി പോയി. അവധിദിനമാകുമ്പോള്‍ ഗാനമേളകളിലും ക്ഷേത്രത്തിലെ ഭജനയ്‌ക്കും അദ്ദേഹം സമയം ചെലവഴിക്കും.
ചുറ്റികയും ഉളിയുമായി രാവും പകലും മലയിലേക്കുള്ള പാതകള്‍ നിര്‍മിക്കാനായി ഞാന്‍ ചെലവഴിച്ചു. എവിടെ നിന്നാണ് ഈ ശക്തി ലഭിച്ചതെന്ന് അറിയില്ല. യോഗേശ്വര്‍ നാഥ് ക്ഷേത്രത്തെ അറിയപ്പെടുന്ന ഒരു തീര്‍ഥാടന കേന്ദ്രമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.