ETV Bharat / bharat

ഹൈദരാബാദില്‍ വന്‍ കള്ള നോട്ട് വേട്ട; പിടികൂടിയത് ആറ് ലക്ഷം രൂപ, മൂന്ന് പേര്‍ പിടിയില്‍ - ആറ് ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു

A gang of fake notes in police uniforms cheated,Three accused arrested ,Rs 500 fake notes worth Rs 6 lakhs seized: ഇവരില്‍ നിന്ന് ഒരു കാറും വ്യാജ നമ്പര്‍ പ്ലേറ്റും ആറ് മൊബൈല്‍ ഫോണുകളും ഒരു പൊലീസ് ബാറ്റണും ഒരു വിസിലും പിടികൂടിയിട്ടുണ്ട്.

A gang of fake notes in police uniforms cheated  Three accused arrested  Rs 500 fake notes worth Rs 6 lakhs seized  one car a fake car number plate six mobile phones  a police baton one whistle seized  Mohammed Bahauddin alias Javed  Jampani Anderson  കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന നോട്ടുകള്‍  ആറ് ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു  മൂന്ന് പേരെയും പൊലീസ് പിടികൂടി
Three accused arrested...Rs 500 fake notes worth Rs 6 lakhs seized
author img

By ETV Bharat Kerala Team

Published : Dec 23, 2023, 12:36 PM IST

ഹൈദരാബാദ്: കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന നോട്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. ഇത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ സൂക്ഷിച്ച ആറ് ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. മൂന്ന് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. (A gang of fake notes in police uniforms cheated)

രചകൊണ്ട പൊലീസ് ആണ് ആറ് ലക്ഷം രൂപയുടെ കള്ള നോട്ടുകള്‍ പിടികൂടിയത്. (Three accused arrested)ഇവരില്‍ നിന്ന് ഒരു കാറും വ്യാജ നമ്പര്‍ പ്ലേറ്റും ആറ് മൊബൈല്‍ ഫോണുകളും ഒരു പൊലീസ് ബാറ്റണും ഒരു വിസിലും പിടികൂടിയിട്ടുണ്ട്. അദിലാ ബാദ് ജില്ലയിലെ ബുക്താപൂരില്‍ നിന്നുള്ള മുഹമ്മദ് ബഹാവുദ്ദീന്‍ എന്ന ജാവേദ്(53) ആണ് സംഘത്തിലെ പ്രധാനി. ഇയാള്‍ വനം വകുപ്പിലെ സീനിയര്‍ അസിസ്റ്റന്‍റ് ആയിരുന്നു. പല അഴിമതിക്കേസുകള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്ന അവസരത്തില്‍ 2014ല്‍ ഇയാളെ സര്‍വീസില്‍ നിന്ന് നീക്കിയിരുന്നു(Rs 500 fake notes worth Rs 6 lakhs seized).

പിന്നീട് ഇയാള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമായി. ഇതിനിടെയാണ് ഇയാള്‍ നിസാമാബാദില്‍ നിന്നുള്ള സല്‍മാനെ പരിചയപ്പെടുന്നത്. ഇയാള്‍ തട്ടിപ്പുകളിലൂടെ ധനം സമ്പാദിക്കുന്ന ആളായിരുന്നു. ഇയാള്‍ വഴി ഷംഷാബാദ് വിമാനത്താവളത്തില്‍ ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന നിസാമാബാദ് ജില്ലയിലെ ധര്‍മാരം ഗ്രാമത്തിലെ ജാമ്പാനി ആന്‍ഡേഴ്സണ്‍(37) നിര്‍മല്‍ ജില്ലയിലെ ബുട്ടാപൂര്‍ ഗ്രാമത്തിലെ മാഗ്ഗിഡി കൃഷ്ണ എന്നിവരെ പരിചയപ്പെട്ടു. ഇവരുടെ സഹായത്തോടെയാണ് കള്ളനോട്ട് തട്ടിപ്പിലേക്ക് കടന്നത്.

കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന വ്യാജ അഞ്ഞൂറ് രൂപ നോട്ടുകളുടെ കെട്ടുകള്‍ വാങ്ങിയ ശേഷം സാധാരണക്കാരെ പറഞ്ഞ് പറ്റിച്ച് ഒരു യഥാര്‍ത്ഥ നോട്ടിന് പകരം മൂന്ന് അഞ്ഞൂറ് രൂപ തിരികെ നല്‍കി. ഇത്തരത്തില്‍ ഇയാള്‍ മഹാരാഷ്ട്ര, നിസാമാബാദ്, നിര്‍മല്‍, അര്‍മോര്‍, എല്‍ബി നഗര്‍ മേഖലകളില്‍ വന്‍തോതില്‍ തട്ടിപ്പ് നടത്തി. കഴിഞ്ഞ ദിവസം ബീഗം ബസാറില്‍ തട്ടിപ്പ് നടത്താനെത്തിയപ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. കൂട്ടത്തിലൊരാള്‍ പൊലീസായി നടിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. പണം നല്‍കാനെത്തുമ്പോള്‍ ദൂരെ നിന്ന് പൊലീസ് വേഷധാരി പ്രതൃക്ഷപ്പെടുകയും ഇയാള്‍ പണം തട്ടിയെടുക്കുമെന്ന് പണം വാങ്ങാന്‍ വന്നവരെ വിശ്വസിപ്പിച്ച് കള്ളപ്പണം ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെടുകയുമാണ് പതിവ്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരനും വ്യാജനാണെന്ന് കണ്ടെത്തിയത്.

Also Read: 10,000 രൂപ കൈക്കൂലി വാങ്ങി; മലപ്പുറത്ത് വിഇഒ അറസ്റ്റില്‍

10,000 രൂപ കൈക്കൂലി വാങ്ങി; മലപ്പുറത്ത് വിഇഒ അറസ്റ്റില്‍: കൈക്കൂലി വാങ്ങുന്നതിനിടെ നിലമ്പൂര്‍ വഴിക്കടവില്‍ വിഇഒ (Village Extension Office) അറസ്റ്റില്‍. ചുങ്കത്തറ കോട്ടേപ്പാടം സ്വദേശി നിജാസാണ് വിജിലന്‍സിന്‍റെ പിടിയിലായത്. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഭവന രഹിതരായ ഉപഭോക്താക്കൾക്ക് സർക്കാർ അനുവദിച്ച വീട് നൽകുന്നതിനായി വഴിക്കടവ് കാരക്കോട് സ്വദേശിയായ സുനിതയില്‍ നിന്നും പണം കൈപ്പറ്റുമ്പോഴാണ് വിജിലന്‍സ് എത്തി ഇയാളെ അറസ്റ്റ് ചെയ്‌തത്. 20,000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായ 10,000 രൂപ കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ് (VEO Arrested In Bribery Case). ഡിവൈഎസ്‌പി ഫിറോസ് എം ഷെഫീഖിന്‍റെ നേതൃത്വത്തില്‍ ഇൻസ്‌പെക്‌ടർ ജ്യോതീന്ദ്ര കുമാർ, എസ്‌ഐമാരായ മോഹന കൃഷ്‌ണൻ, സജി ശ്രീനിവാസൻ, എഎസ്‌ഐ സലിം എന്നിവരാണ് നിജാസിനെ അറസ്റ്റ് ചെയ്‌തത്. തൃശൂരിലും അടുത്തിടെ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. തൃശൂര്‍ താലൂക്ക് സെക്കന്‍ഡ് ഗ്രേഡ് സര്‍വേയറായ രവീന്ദ്രനാണ് അറസ്റ്റിലായത്. വസ്‌തു അളന്ന് തിട്ടപ്പെടുത്തുന്നതിന് കൈക്കൂലി വാങ്ങിയപ്പോഴാണ് വിജിലന്‍സിന്‍റെ പിടിവീണത്. അയ്യന്തോള്‍ സ്വദേശിയില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത് (Malapuram Briber Case). 2500 രൂപയാണ് കൈപ്പറ്റിയത്. വസ്‌തു അളന്ന് തിട്ടപ്പെടുത്താന്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെ അയ്യന്തോള്‍ സ്വദേശി വിജിസന്‍സില്‍ വിവരം അറിയിച്ചു. ഇതോടെ വിജിലന്‍സ് ഓഫിസില്‍ നിന്നും ഫിനോള്‍ഫ്‌തലിന്‍ പുരട്ടിയ നോട്ടുകള്‍ പൊലീസ് പരാതിക്കാരന് നല്‍കി. ഈ പണം സര്‍വേയര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. താലൂക്ക് ഓഫിസിലെത്തിയ പരാതിക്കാരന്‍ സര്‍വേയര്‍ക്ക് പണം കൈമാറി. ഇതിനിടെ സ്ഥലത്തെത്തിയ വിജിലന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.