മുംബൈ: നവിമുംബൈയിലെ നെരൂളിൽ ബഹുനില കെട്ടിടത്തിന്‍റെ അഞ്ച് നിലകളുടെയും സ്ലാബുകൾ ഒന്നിന് പിറകെ ഒന്നായി തകർന്ന് വീണു. സെക്ടർ 19 ലെ ജിമ്മി പാർക്ക് എന്ന കെട്ടിടത്തിനുള്ളിലെ സ്ലാബുകളാണ് തകർന്ന് വീണത്. അപകട സ്ഥലത്ത് നിന്നും നാല് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കെട്ടിടത്തിനുള്ളിൽ എത്ര പേർ ഉണ്ടായിരുന്നു എന്ന കൃത്യമായ വിവരം ലഭ്യമല്ല. സ്ഥലത്ത് അഗ്‌നി രക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ്. ബേലാപൂർ നിയോജക മണ്ഡലം എംഎൽഎ മന്ദാ മാത്രെയും കമ്മീഷണർ അഭിജിത് ബംഗറും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.