കാൺപൂർ (ഉത്തര്‍പ്രദേശ്) : അടുത്ത വർഷം (2024) നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കാൺപൂരിൽ നിന്ന് 997 ലൈംഗികത്തൊഴിലാളികൾ വോട്ട് ചെയ്യും (997 sex workers of Kanpur to vote). ഇതാദ്യമായാണ് ഉത്തർപ്രദേശിൽ ലൈംഗികത്തൊഴിലാളികൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി (997 sex workers for the first time will vote from Kanpur).
ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ ഇതുവരെ പുരുഷൻ, സ്‌ത്രീ, മറ്റുള്ളവര്‍ (Third Gender) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണുള്ളത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ ലൈംഗികത്തൊഴിലാളികളുടെ പേരും പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2022 ജനുവരി 10 നാണ് സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നത്. ബുദ്ധദേവ് കർമാകർ വേഴ്‌സസ് വെസ്റ്റ് ബംഗാളും മറ്റ് സംസ്ഥാനങ്ങളും എന്ന കേസിൽ (Buddhadev Karmakar vs State of West Bengal and Other States) വാദം കേട്ട ശേഷം, ലൈംഗികത്തൊഴിലാളികളുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ കോടതി ഉത്തരവിടുകയായിരുന്നു.
അതേസമയം ജനാധിപത്യത്തിന്‍റെ വീക്ഷണകോണിൽ നിന്നുള്ള ചരിത്രപരമായ ചുവട് വയ്‌പ്പായിരിക്കും ഇതെന്ന് കാൺപൂർ ജില്ല കലക്‌ടര്‍ വിശാഖ് ജി പറഞ്ഞു. ഇതുവരെ പാർശ്വവത്കരിക്കപ്പെട്ടിരുന്ന ലൈംഗികത്തൊഴിലാളികൾ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ലൈംഗികത്തൊഴിലാളികൾക്ക് പുറമെ പട്ടികജാതി, ഗോത്രവർഗം തുടങ്ങിയ ചില വിഭാഗങ്ങളിൽ നിന്നുള്ളവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് കലക്‌ടര്‍ പറഞ്ഞു.
ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഉത്തർപ്രദേശിൽ നടന്ന നിയമസഭ തെതഞ്ഞെടുപ്പിന് ശേഷമാണ് വോട്ടർ പട്ടികയിൽ ലൈംഗികത്തൊഴിലാളികളുടെ പേരുകൾ ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചത്. അതേസമയം, 2022 ജൂലൈ 15നാണ് അന്നത്തെ ധനവകുപ്പ് അഡിഷണൽ ജില്ല മജിസ്‌ട്രേറ്റും ഡെപ്യൂട്ടി ജില്ല തെരഞ്ഞെടുപ്പ് ഓഫിസറുമായ ദയാനന്ദ് പ്രസാദും ലൈംഗികത്തൊഴിലാളികളുടെ പേര് വോട്ടറിൽ ചേർത്തതായി ഉത്തർപ്രദേശിലെ ചീഫ് ഇലക്‌ടറൽ ഓഫിസർക്ക് കത്തയച്ചത്. എല്ലാ വോട്ടർ രജിസ്ട്രേഷൻ ഓഫിസർമാരും ലിസ്റ്റ് പരിശോധിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വനിതാസംവരണ ബില്‍ ലോക്‌സഭയിൽ അവതരിപ്പിച്ചു : ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ സുപ്രധാന ഏടായി വനിത സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു (Women Reservation Bill 2023 Introduced in Lok Sabha). കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ (Arjun Ram Meghwal) ആണ് പുതിയ പാർലമെന്‍റിലെ ആദ്യ ബില്ലായി 'നാരി ശക്തി വന്ദൻ അധിനിയം' (Nari Shakti Vandan Adhiniyam) എന്ന പേരിലുള്ള ബില്‍ സഭയിൽ അവതരിപ്പിച്ചത്. 128-ാം ഭരണഘടന ഭേദഗതിയായാണ് ഈ ബിൽ കൊണ്ടുവന്നത്. ബില്‍ നിയമമാകുന്നതോടെ ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകൾക്കായി സംവരണം ചെയ്യപ്പെടും.