ETV Bharat / bharat

9000 Crores Recieved In Account : ടാക്‌സി ഡ്രൈവറുടെ 15 രൂപയുള്ള അക്കൗണ്ടില്‍ ഉറങ്ങിയെഴുന്നേറ്റപ്പോള്‍ 9000 കോടി ; പിന്നെയൊരു വിളിയില്‍ ട്വിസ്റ്റ്

Rental Car Driver Received Crores From Bank: ചെന്നൈയില്‍ ടാക്‌സി കാര്‍ ഡ്രൈവറായ രാജ്‌കുമാറിന്‍റെ അക്കൗണ്ടിലേക്കാണ് ഭീമന്‍ തുക എത്തിയത്

Bank Account  Rental Car  Billionaire  Rental Car Driver Received Crores  Received Crores From Bank  Bank  ടാക്‌സി കാര്‍  രാജ്‌കുമാർ  കോടി  ബാങ്ക് അക്കൗണ്ട്  തമിഴ്‌നാട് മെര്‍ക്കന്‍റൈല്‍ ബാങ്ക്  ബാങ്ക്
Crores Received In Bank Account
author img

By ETV Bharat Kerala Team

Published : Sep 21, 2023, 4:27 PM IST

ചെന്നൈ : ഉറങ്ങിക്കിടക്കുന്നവനെ തേടി സുന്ദര സ്വപ്‌നങ്ങളെത്തുന്നത് സാധാരണമാണ്. എന്നാല്‍ ഉറക്കമുണരുമ്പോള്‍ അതൊരു കിനാവ് മാത്രമാണെന്ന് ബോധ്യപ്പെടാറുമുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്‌തമായി ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ കോടീശ്വരനായി (Billionaire) മാറിയ ആളുകളെക്കുറിച്ചുള്ള കഥകളും കേട്ടുകാണും. ഇത്തരത്തില്‍ ഒരു വേറിട്ട സംഭവമാണ് ചെന്നൈയില്‍ ടാക്‌സി കാര്‍ (Rental Car) ഡ്രൈവറായ രാജ്‌കുമാറിന്‍റെ ജീവിതത്തിലുണ്ടായത് (9000 Crores Recieved In Account).

കണ്ണടച്ച് തുറന്നപ്പോള്‍ കോടീശ്വരന്‍ : പഴനി നെയ്ക്കരപ്പട്ടി സ്വദേശിയായ രാജ്‌കുമാർ, ഉപജീവനത്തിനായി കോടമ്പാക്കത്തുള്ള സുഹൃത്തിന്‍റെ മുറിയിൽ താമസിച്ച് വാടകയ്‌ക്ക് കാർ ഓടിച്ചുവരികയായിരുന്നു. അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ ഒമ്പതിന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കാര്‍ ഒരിടത്ത് പാര്‍ക്ക് ചെയ്‌ത് രാജ്‌കുമാര്‍ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് മൊബൈല്‍ഫോണിലേക്ക് ഒരു സന്ദേശമെത്തുന്നത്. നോട്ടിഫിക്കേഷന്‍ ശ്രദ്ധയില്‍പ്പെട്ട് വായിച്ചുനോക്കിയപ്പോഴാണ് തന്‍റെ അക്കൗണ്ടില്‍ 9,000 കോടി രൂപ എത്തിയതായി മനസിലാവുന്നത്.

ആദ്യനോട്ടത്തില്‍ പൂജ്യങ്ങള്‍ എത്രയെന്ന് പോലും എണ്ണിത്തിട്ടപ്പെടുത്താനാവാതെ കുഴഞ്ഞ രാജ്‌കുമാര്‍, ഒടുക്കം എത്തിയത് 9,000 കോടി രൂപയാണെന്ന് തിരിച്ചറിഞ്ഞു. വെറും 15 രൂപ മാത്രമുള്ള ബാങ്ക് അക്കൗണ്ടുവച്ച് (Bank Account) മറ്റാരെങ്കിലും തന്നെ കബളിപ്പിക്കാന്‍ ചെയ്യുന്നതാണെന്ന് സംശയം തോന്നിയ ഇയാള്‍ സുഹൃത്തിന് അക്കൗണ്ടില്‍ നിന്നും 21,000 രൂപ അയച്ചുനല്‍കി. പണം കൈമാറിയതായി സന്ദേശം ലഭിച്ചതോടെയാണ് തന്‍റെ അക്കൗണ്ടില്‍ ഭീമമായ തുക എത്തിയെന്നത് ഇയാള്‍ ഉറപ്പാക്കുന്നത്.

കൈയ്യബദ്ധം സംഭവിച്ചതാണെന്ന് ബാങ്ക് : ഈ സമയത്താണ് തമിഴ്‌നാട് മെര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ തൂത്തുക്കുടിയിലെ ഹെഡ് ഓഫിസില്‍ നിന്ന് രാജ്‌കുമാറിന് വിളിയെത്തുന്നത്. താങ്കളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ 9,000 കോടി രൂപ നിക്ഷേപിച്ചതായും യാതൊരു കാരണവശാലും അതില്‍ നിന്ന് ചെലവഴിക്കരുതെന്നും അവര്‍ രാജ്‌കുമാറിനോട് അറിയിച്ചു.

മാത്രമല്ല ഉടന്‍ തന്നെ അക്കൗണ്ടില്‍ ശേഷിക്കുന്ന പണം ബാങ്കുകാര്‍ തിരിച്ചെടുക്കുകയും ചെയ്‌തു. എന്നാല്‍ ഈ തുകയില്‍ 21,000 രൂപയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ രാജ്‌കുമാറിനെ വിളിച്ച് ഭീഷണിപ്പെടുത്തുകയും എത്രയും വേഗം പണം തിരിച്ചടയ്‌ക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.

ബാങ്കിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഭീഷണിയില്‍ ഭയന്നതോടെ രാജ്‌കുമാര്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഇതോടെ തമിഴ്‌നാട് മെര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ അഭിഭാഷകന്‍ നേരിട്ടെത്തി മധ്യസ്ഥ ചര്‍ച്ചകള്‍ ആരംഭിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ രാജ്‌കുമാര്‍ പിന്‍വലിച്ച 21,000 രൂപ വാഹന വായ്‌പയായി കാണിച്ച് ഇരുകൂട്ടരും പ്രശ്‌നങ്ങളിലേക്ക് നീങ്ങാതെ കൈകൊടുത്ത് പിരിയുകയായിരുന്നു.

Also Read: ഉടമ അറിയാതെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു; കാസർകോട് സ്വദേശിക്ക് നഷ്‌ടമായത് 41341 രൂപ

അടുത്തിടെ 17 രൂപ മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിൽ ഒറ്റ രാത്രികൊണ്ട് 10 കോടി എത്തിയത് വാര്‍ത്തയായിരുന്നു. പശ്ചിമ ബംഗാളിലെ വാസുദേവ്പൂർ ഗ്രാമത്തിലെ കർഷകത്തൊഴിലാളിയായ മുഹമ്മദ് നസിറുല്ല മണ്ഡലിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അപ്രതീക്ഷിതമായി കോടികൾ എത്തിയത്. ഒറ്റ രാത്രികൊണ്ട് കോടീശ്വരനായെങ്കിലും പണത്തിന്‍റെ സ്രോതസ് കാണിക്കാൻ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ നിന്നുൾപ്പടെ നോട്ടിസ് ലഭിച്ചതോടെ ഇയാളുടെ ഉറക്കം നഷ്‌ടപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.