ETV Bharat / bharat

കനത്ത മഴ; മഹാരാഷ്ട്രയിൽ 82 മരണം, 59 പേരെ കാണാനില്ല

റെയ്‌ഗാദ് മേഖല, രത്‌നഗിരി ജില്ലയിലെ കൊങ്കൺ തീരദേശ പ്രദേശം, പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ല എന്നീ മേഖലകളെയാണ് പേമാരി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

Heavy rain in maharashtra  flood in maharashtra  landslide in maharashtra  മഹാരാഷ്ട്രയിലെ മണ്ണിടിച്ചിൽ  മഹാരാഷ്ട്രയിലെ മഴക്കെടുതി  മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കം
കനത്ത മഴ; മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത് 82 പേർ, 59 പേര കാണാനില്ല
author img

By

Published : Jul 24, 2021, 10:45 PM IST

മുംബൈ: മഹാരാഷ്ട്രയിൽ തുടരുന്ന പേമാരിയിൽ ഇതുവരെ 82 പേർ മരിച്ചതായും 59 പേരെ കാണാതായതായും 90,000 പേരെ മാറ്റിപ്പാർപ്പിച്ചതായും റിപ്പോർട്ട്. റെയ്‌ഗാദ് മേഖല, രത്‌നഗിരി ജില്ലയിലെ കൊങ്കൺ തീരദേശ പ്രദേശം, പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ല എന്നീ മേഖലകളെയാണ് പേമാരി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

Heavy rain in maharashtra  flood in maharashtra  landslide in maharashtra  മഹാരാഷ്ട്രയിലെ മണ്ണിടിച്ചിൽ  മഹാരാഷ്ട്രയിലെ മഴക്കെടുതി  മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കം
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു

റായ്‌ഗഡ് ജില്ലയെയാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. ജൂലൈ 23ന് പ്രദേശത്തുണ്ടായ തുടർച്ചയായ മഴയിൽ മണ്ണിടിച്ചിൽ മൂലം മലയോരപ്രദേശത്തെ വീടുകൾ പൂർണമായും തകർന്നു. മണ്ണിടിച്ചിൽ നടന്ന പ്രദേശത്ത് നിന്ന് 44 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 35 പേർ പരിക്കേറ്റ് ചികിത്സയിലാണ്. 50 ഓളം പേർ വിവിധ ഇടങ്ങളിലായി കുടുങ്ങി കിടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

മഴക്കെടുതിയുടെ കണക്കുകൾ

പശ്ചിമ മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ രണ്ടിടത്ത് ഉണ്ടായ മണ്ണിടിച്ചിൽ 13 പേർ മരിച്ചു. ഇവിടങ്ങളിൽ ധാരാളം പേരെ കാണാതായിട്ടുണ്ട്. ധോകവാലെ ഗ്രാമത്തിലെ മണ്ണിടിച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. മിർഗാവിൽ ഇതുവരെ മൃതദേഹങ്ങൾ കണ്ടെത്താനായിട്ടില്ല.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

അതേസമയം പ്രളയും വെള്ളപ്പൊക്കവും ഉണ്ടായ പ്രദേശങ്ങൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സന്ദർശിച്ചു. റായ്‌ഗഡ്, സത്താറ ഉള്‍പ്പെടെയുള്ള ജില്ലകളിലുണ്ടായ മണ്ണിടിച്ചിലില്‍ നടന്ന പ്രദേശത്താണ് താക്കറെ സന്ദർശനം നടത്തിയത്. മണ്ണിടിച്ചിലിൽ ഇതുവരെ 138 പേരാണ് മരിച്ചത്. മണ്ണിടിച്ചിൽ ഭീഷണി കണക്കലെടുത്ത് മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവരെ സ്ഥിരമായി മാറ്റി പാർപ്പിക്കാനുള്ള പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കുമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു.

  • Western Naval Command of the Indian Navy mobilises resources to provide assistance to State and District administrations of affected areas in Maharashtra, Karnataka and Goa that are reeling under flooding of both urban and rural areas due to incessant rains. pic.twitter.com/WMNHyDfv5M

    — ANI (@ANI) July 24, 2021 " class="align-text-top noRightClick twitterSection" data=" ">

താക്കറെ ജൂലൈ 25ന് രത്‌നഗിരി ജില്ലയിലെ ചിപ്ലൂൺ സന്ദർശിക്കും. പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹം സതാര ജില്ലയിൽ എത്തുമെന്നും റിപ്പോർട്ട് ഉണ്ട്. മഹാരാഷ്ട്രയിൽ വിവിധ ഇടങ്ങളിലായി നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾ എൻഡിആർഎഫിന്‍റെ നേതൃത്വത്തിൽ 14 സംഘങ്ങളായി തിരിഞ്ഞാണ് നടത്തുന്നത്.

  • #WATCH | Maharashtra: Tandulwadi & Kanegaon villages of Sangli district submerge due to overflowing Varna river.

    "Our houses & farmlands are completely submerged in floodwater. NDRF team hasn't arrived yet. No rescue operation has been conducted by govt," says Pankaj, a villager pic.twitter.com/2YP0zSUneJ

Also read: മഹാരാഷ്ട്രയെ തകർത്ത് മഴക്കെടുതി, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; 65 പേർ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.