ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ദേവപ്രയാഗിൽ മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ ദുരന്തത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനിടെ സംസ്ഥാന ദുരന്ത നിവാരണ സേന എട്ട് ലക്ഷം രൂപയും ആഭരണങ്ങളും കണ്ടെത്തി. സ്വർണം-വെള്ളി ആഭരണങ്ങളാണ് കണ്ടെത്തിയത്. ഇവ അടുത്തുണ്ടായിരുന്ന ഒരു ആഭരണകടയിലുണ്ടായിരുന്നതാണെന്നും അവ തിരികെ കടയുടമക്ക് കൈമാറിയെന്നും ഡി.ജി.പി അശോക് കുമാർ അറിയിച്ചു.
Read More…… ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനം
മേഘ വിസ്ഫോടനത്തില്‍ 13ഓളം കടകൾക്ക് കേടുപാടുകൾ സംഭവിച്ചതായും പൊലീസ് പറഞ്ഞു. കടകളെല്ലാം പൂട്ടിയിട്ടിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദേവപ്രയാഗ് എസ്എച്ച്ഒ എംഎസ് റാവത്ത് പറഞ്ഞു.