നയ്‌പിത്ത്യോ : മ്യാൻമറിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മണ്ടാലെ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് ആയുധധാരികൾ അറസ്റ്റിലായി. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇവിടെ കൊല്ലപ്പെട്ടവരിൽ നാല് പേർ സുരക്ഷ ഉദ്യോഗസ്ഥരും നാല് പേർ ഭീകരരുമാണ്.
Also Read: സോപോർ ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞു
മൈനുകൾ, ഗ്രനേഡുകൾ, മറ്റ് ആയുധങ്ങൾ എന്നിവ ഇവരിൽ നിന്നും സുരക്ഷ സേന കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.
ചാൻമിതാസി ടൗൺഷിപ്പിലെ ഒരു വീട്ടിൽ നിന്നാണ് സംഘം ഭീകരരെ കണ്ടെത്തിയത്. വെടിവയ്പ്പിൽ നിരവധി സുരക്ഷ സേന ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Also Read: ജെറുസലേമിൽ സംഘർഷം, 20 പലസ്‌തീന്‍ പൗരന്‍മാർക്ക് പരിക്ക്
അതേസമയം, ചാൻമിതാസി ടൗൺഷിപ്പിൽ വച്ച്തന്നെ കാറിലെത്തിയ ഒരു സംഘം ആയുധധാരികൾ സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളഞ്ഞു. സംഘത്തിലെ നാല് പേരെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.
ഇവർ സഞ്ചരിച്ചിരുന്ന കാർ പോസ്റ്റിലിടിച്ച് അപകടമുണ്ടായതിനെ തുടർന്നാണ് മരണം എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.