ETV Bharat / bharat

സിയാച്ചിന്‍ മുതല്‍ അരുണാചല്‍പ്രദേശ് വരെ… നഷ്ടമായത് ആയിരത്തോളം സൈനികരെ

'2020 ജൂണിന് മുമ്പ് ശൈത്യകാലത്ത് സാധാരണയായി പട്രോളിങ് നടത്താത്ത മേഖലയിലാണ് ഹിമപാതത്തില്‍പ്പെട്ട് ഏഴ് ഇന്ത്യൻ സൈനികര്‍ക്ക് ജീവന്‍ നഷ്‌ടമായത്. ഇന്ത്യ-ചൈനയും ബന്ധത്തിന്‍റെ ബാക്കിപത്രമാണ് ഇത്...', സഞ്ജിബ് കെആർ ബറുവ എഴുതുന്നു

അരുണാചല്‍ പ്രദേശ് ഹിമപാതം സൈനികര്‍ മരണം  ഹിമപാതം സൈനികര്‍ മരണം  ഇന്ത്യ ചൈന ബന്ധം  അരുണാചല്‍ പ്രദേശ് സൈന്യം പട്രോളിങ്  തവാങ് പെട്രോളിങ്  avalanche soldiers death  india china relation  arunachal pradesh avalanche
സിയാച്ചിന്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെ...ഔദ്യോഗിക ചുമതലകക്കിടെ ജീവന്‍ നഷ്‌ടപ്പെട്ടത് ആയിരത്തോളം സൈനികര്‍ക്ക്
author img

By

Published : Feb 9, 2022, 2:27 PM IST

ന്യൂഡല്‍ഹി: പട്രോളിങിനിടെ ഹിമപാതത്തിൽ അകപ്പെട്ട ജമ്മു കശ്‌മീര്‍ റൈഫിള്‍സ് റെജിമെന്‍റിലെ ഏഴ് സൈനികരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തു. ഇന്ത്യൻ സൈന്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെബ്രുവരി ആറിന് അരുണാചൽ പ്രദേശിലെ തവാങ് മേഖലയില്‍ യഥാർഥ നിയന്ത്രണ രേഖയിലാണ് അപകടമുണ്ടായത്.

'രക്ഷാപ്രവര്‍ത്തനത്തിന് പരമാവധി ശ്രമം നടന്നിരുന്നു. നിർഭാഗ്യവശാൽ ഏഴുപേരും മരണപ്പെട്ടു,' ഇന്ത്യൻ ആർമി പ്രസ്‌താവനയില്‍ അറിയിച്ചു. 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്‌ച അനുഭവപ്പെടുന്നുണ്ട്.

ഒരര്‍ഥത്തില്‍ സൈനികരുടെ മരണം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന്‍റെ ബാക്കിപത്രമാണ്. 2020 ജൂണില്‍ ആരംഭിച്ച ഇന്ത്യ-ചൈന സംഘര്‍ഷം ഏറ്റവുമധികം ബാധിക്കുന്നത് കനത്ത മഞ്ഞും പ്രതികൂല കാലാവസ്ഥയുമുള്ള തവാങില്‍ നിന്ന് കുറച്ചകലെയുള്ള ചുമി ഗ്യാറ്റ്സെ (Chumi Gyatse) പോലുള്ള പ്രദേശങ്ങളിലാണ്. ശൈത്യകാലത്ത് സാധാരണ ഇവിടെ പട്രോളിങ് നടത്താറില്ല. സംഘര്‍ഷത്തെ തുടര്‍ന്നാണ് പട്രോളിങ് ഏര്‍പ്പെടുത്തിയത്.

സലുങ് സലുങ് (Salung Zalung) മേഖലയ്ക്ക് സമീപമുള്ള സൈനിക പോസ്റ്റിൽ (ഫോര്‍വേഡ് പോസ്റ്റ്) നിന്നുള്ളവരാണ് മരണപ്പെട്ട സൈനികരെന്നാണ് വിവരം. തുടക്കത്തിൽ പട്രോളിങ് സംഘത്തിലെ ഒരു സൈനികന്‍ മാത്രമാണ് ഹിമപാതത്തില്‍ അകപ്പെട്ടത്. സൈനികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് ആറുപേരും അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് സൈന്യത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

സൈനികരുടെ മൃതദേഹങ്ങൾ പോസ്റ്റിലേക്ക് കൊണ്ടുവന്ന് അവിടെ നിന്ന് തവാങിലേക്ക് കൊണ്ടുവരും. പിന്നീട് അന്തിമ ചടങ്ങുകൾക്കായി സൈനികരുടെ ജന്മനാട്ടിലേക്ക് അയയ്ക്കും.

'കനത്ത മഞ്ഞുവീഴ്‌ചയുള്ള വളരെ ദുര്‍ഘടം പിടിച്ച പ്രദേശത്താണ് അപകടമുണ്ടായത്. തവാങിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ വടക്കുകിഴക്ക്, ബുംലയില്‍ ഇന്ത്യ ചൈന അതിർത്തിയുടെ സംഗമസ്ഥാനത്തിന് കിഴക്കായി ചുമി ഗ്യാറ്റ്സെ വിശുദ്ധ വെള്ളച്ചാട്ടത്തിന് (Chumi Gyatse holy waterfalls) അൽപ്പം അപ്പുറത്താണ് സൈനികര്‍ അപകടത്തില്‍പ്പെടുന്നത്,' അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ലോക്‌സഭ എംപി താപിര്‍ ഗാവോ പറഞ്ഞു.

ടിബറ്റൻ ബുദ്ധമതം പിന്തുടരുന്ന മോൺപ ഗോത്രത്തിന്‍റെ ഐതിഹ്യമനുസരിച്ച്, ഗുരു പത്മസംഭവയും ബോൺപ വിഭാഗത്തിലെ ഒരു മഹാപുരോഹിതനും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ചുമി ഗ്യാറ്റ്‌സെയിലെ '108 വെള്ളച്ചാട്ടം' (Chumi Gyatse holy waterfalls) സൃഷ്‌ടിക്കപ്പെട്ടത്. ഗുരു പദ്‌മസംഭവ ടിബറ്റൻ ബുദ്ധമതത്തിലെ ഏറ്റവും ആദരണീയനും ആരാധിക്കപ്പെടുന്ന വ്യക്തിയാണ്. ബുദ്ധമതത്തിന് മുമ്പുള്ള കാലഘട്ടത്തിൽ ടിബറ്റിലും അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളിലും പ്രചാരത്തിലുണ്ടായിരുന്ന മതമാണ് ബോണ്‍പ.

കഴിഞ്ഞ ഒരാഴ്‌ചയായി അരുണാചൽ പ്രദേശിലെ ഉയർന്ന പ്രദേശങ്ങളിൽ പ്രതികൂലവും പ്രവചനാതീതവുമായ കാലാവസ്ഥയാണ് രേഖപ്പെടുത്തുന്നത്. 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അപകടമുണ്ടായ പ്രദേശത്തും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്‌ചയുണ്ട്. ദുഷ്‌കരമായ ഹിമാലയൻ മേഖലയിൽ ഹിമപാതങ്ങൾ മൂലമുള്ള അപകടങ്ങള്‍ ഇതാദ്യമായല്ല.

2019 നവംബർ 18ന്, സിയാച്ചിനിലുണ്ടായ ഹിമപാതത്തിൽ എട്ട് സൈനികർ മരണപ്പെട്ടിരുന്നു. 2016 ഫെബ്രുവരിയിൽ കനത്ത മഞ്ഞുവീഴ്‌ചയിൽ 11 ഇന്ത്യൻ സൈനികര്‍ക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. സിയാച്ചിൻ മുതൽ അരുണാചൽ പ്രദേശ് വരെയുള്ള ഭാഗത്ത് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ ആയിരത്തോളം ഇന്ത്യൻ സൈനികരാണ് ഇതുവരെ മരണപ്പെട്ടത്. 2012 ഏപ്രിൽ 7ന് സിയാച്ചിന് സമീപം ഹിമപാതത്തിൽ 135 പാകിസ്ഥാൻ സൈനികർ മരിച്ചതാണ് ഹിമപാതത്തെ തുടർന്നുണ്ടായ ഏറ്റവും വലിയ ദുരന്തം.

Read more: അരുണാചലില്‍ ഏഴ് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.