ന്യൂഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരവും വിതരണം ചെയ്‌തു. വൈകിട്ട്(സെപ്‌റ്റംബര്‍ 30) അഞ്ചിന് വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു.
2020ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ആശാ പരേഖിന് സമ്മാനിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് ബോളിവുഡ് ഇതിഹാസ നടി ആശാ പരേഖിന് പുരസ്‌കാരം സമ്മാനിച്ചത്.
ദേശീയ ഗാനം ആലപിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് സെക്രട്ടറി അപൂർവ ചന്ദ്ര സ്വാഗതം ആശംസിച്ചു. മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹരായ സൂര്യ, അജയ് ദേവ്‌ഗൺ, മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അപർണ ബാലമുരളി, മികച്ച പിന്നണി ഗായിക നഞ്ചിയമ്മ തുടങ്ങിയവർ അവാർഡ് വാങ്ങുന്നതിനായി എത്തിച്ചേർന്നിരുന്നു.
-
#Suriya and #Jyotika At 68th National Film Awards Ceremony@2D_ENTPVTLTD @Suriya_offl@rajsekarpandian #NationalFilmAwards pic.twitter.com/GtzAxzfgBu
— Vamsi Kaka (@vamsikaka) September 30, 2022 " class="align-text-top noRightClick twitterSection" data="
">#Suriya and #Jyotika At 68th National Film Awards Ceremony@2D_ENTPVTLTD @Suriya_offl@rajsekarpandian #NationalFilmAwards pic.twitter.com/GtzAxzfgBu
— Vamsi Kaka (@vamsikaka) September 30, 2022#Suriya and #Jyotika At 68th National Film Awards Ceremony@2D_ENTPVTLTD @Suriya_offl@rajsekarpandian #NationalFilmAwards pic.twitter.com/GtzAxzfgBu
— Vamsi Kaka (@vamsikaka) September 30, 2022
ജൂറി അംഗങ്ങൾ: ഹിന്ദി ചലച്ചിത്ര നിർമാതാവ് വിപുൽ ഷാ അധ്യക്ഷനായ 10 അംഗ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞടുത്തത്. ജൂറി അംഗവും ഛായാഗ്രാഹകനുമായ ധരം ഗുലാത്തിയാണ് ജൂലൈയിൽ അവാർഡുകൾ പ്രഖ്യാപിച്ചത്. ദേശീയ അവാർഡ് ജേതാവായ ബംഗാളി നടി ശ്രീലേഖ മുഖർജി, ഛായാഗ്രാഹകൻ ജിഎസ് ഭാസ്‌കർ, എ കാർത്തികരാജ, വിഎൻ ആദിത്യ, വിജി തമ്പി, സഞ്ജീവ് രത്തൻ, എസ് തങ്കദുരൈ, നിഷിഗന്ധ എന്നിവരും ജൂറി അംഗങ്ങളിൽ ഉൾപ്പെടുന്നു.
68-ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രധാന ജേതാക്കൾ:
- മികച്ച ചിത്രം: സൂരറൈ പോട്ര്
- മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)
- മികച്ച ജനപ്രിയ സിനിമ: തൻഹാജി: ദി അൺസങ് വാരിയർ
- മികച്ച നടൻ: സൂര്യ (സൂരറൈ പോട്ര്), അജയ് ദേവ്‌ഗൺ (തൻഹാജി: ദി അൺസങ് വാരിയർ)
- മികച്ച നടി: അപർണ ബാലമുരളി (സൂരറൈ പോട്ര്)
- മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)
- മികച്ച സഹനടി: ലക്ഷ്‌മി പ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെൺഗളും)
- സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രം: ജസ്റ്റിസ് ഡിലേഡ് ബട്ട് ഡെലിവേർഡ് & ത്രീ സിസ്റ്റേഴ്‌സ്
മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം വിശാൽ ഭരദ്വാജ് രജത കമലം സ്വന്തമാക്കി. ഹിന്ദി ചിത്രമായ 1232KMsലെ 'മാരേംഗെ തോ വാഹിൻ ജാകർ' എന്ന ഗാനത്തിനാണ് പുരസ്‌കാരം. വിശാൽ ഭരദ്വാജിന്‍റെ എട്ടാമത്തെ ദേശീയ അവാർഡ് ആണിത്.
മികച്ച ഓഡിയോഗ്രഫിക്ക് അജിത് സിങ് റാത്തോഡ് ദേശീയ അവാർഡ് സ്വന്തമാക്കി. പേൾ ഓഫ് ദി ഡെസേർട്ട് (രാജസ്ഥാനി) എന്ന ചിത്രത്തിനാണ് പുരസ്‌കാരം.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഛായാഗ്രഹണത്തിന് നിഖിൽ എസ് പ്രവീൺ പുരസ്‌കാരം സ്വന്തമാക്കി. മലയാള ചിത്രം ശബ്‌ദിക്കുന്ന കലപ്പയ്ക്കാണ് പുരസ്‌കാരം.