ഗ്വാളിയോര്‍: വിവാഹം കഴിക്കാതെ 28കാരനായ യുവാവിനോടൊപ്പം ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 67കാരി കോടതിയെ സമീപിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ല കോടതിയിലാണ് സംഭവം. നോട്ടറിയെ കൊണ്ട് തങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നവരാണെന്ന രേഖയും ഇരുവരും കോടതിയില്‍ ഹാജരാക്കി.
ഗ്വാളിയോര്‍ സ്വദേശികളായ രാംകാളി(67), ഭോലു(28) എന്നിവരാണ് വിചിത്ര കേസുമായി വാര്‍ത്തയിലിടം നേടിയത്. കോടതിയിലെത്തുമ്പോഴുള്ള തര്‍ക്കം ഒഴിവാക്കാനാണ് ഇരുവരും നോട്ടറിയെ കൊണ്ട് സാക്ഷ്യപ്പെടുത്തിയതെന്നാണ് ഇവരുടെ അഭിഭാഷകൻ പ്രദീപ് അവസ്തി പറയുന്നത്.
Also Read: 23 വയസിനിടെ 14 ക്രിമിനല്‍ കേസ് ; വ്യവസ്ഥകള്‍ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കി കോടതി