മുംബൈ: മഹാരാഷ്‌ട്രയിലെ മഹാഗോണില്‍ കനത്ത മഴയെ തുടര്‍ന്ന് 70 ഓളം പശുക്കള്‍ ഒഴുകിപ്പോയി. ചില പശുക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കാണാതായ പശുക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം യവാത്മാല്‍ ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചിരുന്നു. മഹാഗോണ്‍ താലൂക്കിലെ ബേല്‍ദരിയില്‍ മഴയെ തുടര്‍ന്ന് ജലാശയങ്ങള്‍ കര കവിഞ്ഞ് ഒഴുകുകയായിരുന്നു.
തോട് കടക്കുന്നതിനിടെ ശക്തമായ ജല പ്രവാഹത്തില്‍ പശുക്കള്‍ ഒന്നിന് പുറകേ ഒന്നായി ഒഴുകിപ്പോവുകയായിരുന്നു. നാല്‍പ്പതോളം പശുക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
Also read: സമുദ്രാതിർത്തി ലംഘനം; ഇറാനിൽ തടവിലായിരുന്ന മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു