ഛത്തർപൂർ: നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. മധ്യപ്രദേശിലെ മഹാരാജ്പുരിലാണ് സംഭവം. ഒൻപത് പേരുമായി സഞ്ചരിച്ച കാറാണ് കിണറ്റിലേക്ക് വീണത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.