ETV Bharat / bharat

കുട്ടികളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; കരുതിയിരിക്കുക വൻ ദുരന്തത്തെ

author img

By

Published : Jul 25, 2021, 10:22 AM IST

ബാലാവകാശ സംഘടനയായ എൻ‌സി‌പി‌സി‌ആറിന്‍റെ 'Effects of using Mobile Phones and other devices with Internet Accessibility by Children' പഠനമാണ് ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.

59.2 pc children use smartphones for messaging, only 10.1 pc for online learning, finds NCPCR study  NCPCR  National Commission for Protection of Child Rights  instant messaging applications  കുട്ടികളിലെ അമിത സ്‌മാർട്ട്ഫോൺ ഉപയോഗം വിളിച്ചുവരുത്തുന്നത് കടുത്ത ആരോഗ്യപ്രശനങ്ങളെന്ന് എൻ‌സി‌പി‌സി‌ആർ പഠനം  എൻ‌സി‌പി‌സി‌ആർ  അമിത സ്‌മാർട്ട്ഫോൺ ഉപയോഗം  'Effects of using Mobile Phones and other devices with Internet Accessibility by Children'
കുട്ടികളിലെ അമിത സ്‌മാർട്ട്ഫോൺ ഉപയോഗം വിളിച്ചുവരുത്തുന്നത് കടുത്ത ആരോഗ്യപ്രശനങ്ങളെന്ന് എൻ‌സി‌പി‌സി‌ആർ പഠനം

ന്യൂഡൽഹി: 59.2 ശതമാനം കുട്ടികൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾ ചാറ്റിങ്ങിനായി ഉപയോഗിക്കുന്നുണ്ടെന്നും ഇതിൽ 10.1 ശതമാനം കുട്ടികൾ മാത്രമാണ് ഓൺലൈൻ ക്ലാസുകൾക്കും വിദ്യാഭ്യാസത്തിനുമായി ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നതെന്നും ബാലാവകാശ സംഘടനയായ എൻ‌സി‌പി‌സി‌ആർ പഠനം. എല്ലാ വിഭാഗത്തിലുമുള്ള 30.2 ശതമാനം കുട്ടികൾക്ക് സ്വന്തമായി സ്മാർട്ട്‌ഫോണുകളുണ്ടെന്ന് 'Effects of using Mobile Phones and other devices with Internet Accessibility by Children' പഠനം പറയുന്നു. കൂടാതെ 37.8 ശതമാനം കുട്ടികൾക്ക് (പത്ത് വയസ് പ്രായമുള്ള) സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ടും, 24.3 ശതമാനം പേർക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഉണ്ട്.

  • പഠനത്തിൽ പങ്കെടുത്തത് 5811 പേർ

മിക്ക മാതാപിതാക്കളും സ്മാർട്ട്ഫോണുകൾ നൽകാന്‍ സന്നദ്ധരാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. 5811 പേരെയാണ് പഠന വിധേയമാക്കിയത്. രാജ്യത്ത് ആറ് സംസ്ഥാനങ്ങളിലായി 60 സ്കൂളുകളിൽ നിന്നുള്ള 3,491 കുട്ടികൾ, 1,534 രക്ഷിതാക്കൾ, 786 അധ്യാപകർ ഇതിൽ ഉൾപ്പെടുന്നു. പ്രായവും സാമൂഹിക മാധ്യമത്തിലെ സാന്നിധ്യവും തമ്മിൽ ബന്ധമുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.

ഉറങ്ങുന്നതിനുമുമ്പുള്ള കുട്ടികളുടെ മൊബൈൽ ഉപയോഗം ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ക്ലാസ് മുറികളിലുള്ള സ്മാർട്ട്‌ഫോൺ ഉപയോഗം അലോസരപ്പെടുത്തുന്നതാണെന്നും കുട്ടികളുടെ അമിത മെൈബൽ ഫോൺ ഉപയോഗം കുറയ്ക്കുന്നതിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും മറ്റ് ജീവിത നൈപുണ്യങ്ങൾ കുട്ടികളെ പഠിപ്പിക്കണമെന്നും പഠനം വ്യക്തമാക്കി.

Also read: 'മുന്‍പോട്ടുള്ള പാത ഭയാനകം': മന്‍മോഹന്‍ സിങിന്‍റേത് രാഷ്ട്രീയനീക്കമെന്ന് സാമ്പത്തിക വിദഗ്‌ധര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.