ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 56,211 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 271 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,62,114 ആയി. 37,028 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
നിലവിൽ 5,40,720 പേർ ചികിത്സയിലാണ്. തിങ്കളാഴ്ച മാത്രമായി 68,000 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 7,85,865 പുതിയ സാമ്പിളുകളാണ് ഇന്ത്യന്‍ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച് ഇതുവരെ പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 24,26,50,025 ആണ്. രാജ്യത്ത് 6,11,13,354 പേരുടെ റെക്കോഡ് വർധനയാണ് വാക്സിന്‍ സ്വീകരണത്തിൽ ഉണ്ടായിരിക്കുന്നത്.
ആദ്യഘട്ട വാക്സിന്‍ വിതരണം ജനുവരി 16ന് ആരംഭിക്കുകയും രണ്ടാം ഘട്ടം മാർച്ച് 1ന് ആരംഭിക്കുകയും ചെയ്തിരുന്നു. ഏപ്രിൽ 1നാണ് നാൽപ്പത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവർക്ക് സർക്കാർ വാക്സിന്‍ വിതരണം ആരംഭിച്ചത്.