റാഞ്ചി: ജാര്‍ഖണ്ഡിലെ ചത്ര ജില്ലയില്‍ അഞ്ച് നക്‌സലുകള്‍ അറസ്റ്റില്‍. ഇവരുടെ പക്കല്‍ നിന്നും രണ്ട് അമേരിക്കന്‍ നിര്‍മിത തോക്കുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ ത്രിതീയ സമ്മേളന്‍ പ്രസ്തുതി കമ്മിറ്റി (ടിഎസ്‌പിസി) അംഗങ്ങളും മറ്റ് രണ്ട് പേര്‍ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎല്‍എഫ്‌ഐ) അംഗങ്ങളുമാണ്. ഇവര്‍ വ്യാപാരികളെ കൊള്ളയിടിച്ച് പണം തട്ടിയിരുന്നതായും പൊലീസ് ഉദ്യോഗസ്ഥന്‍ ചത്ര അവിനാഷ് കുമാര്‍ പറഞ്ഞു. ഇവരുടെ കൈവശം ആറ് മൊബൈല്‍ ഫോണുകളും 16 സിമ്മുകളും മൂന്ന് ബൈക്കുകളും ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
ജാര്‍ഖണ്ഡില്‍ അഞ്ച് നക്‌സലുകള്‍ അറസ്റ്റില്‍ - Jharkhand
അമേരിക്കന്‍ നിര്‍മിത തോക്കുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു.