ETV Bharat / bharat

രാജ്യതലസ്ഥാനത്ത് പിടിമുറുക്കി COVID 19 ; പാർലമെന്‍റിലെ 402 ജീവനക്കാർക്ക് രോഗബാധ - രാജ്യതലസ്ഥാനത്ത് പിടിമുറിക്കി കൊവിഡ്

ഡൽഹിയിൽ കഴിഞ്ഞ ദിവസം 20,000ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു

402 Parliament staff test Covid positive  Delhi covid  india covid  പാർലമെന്‍റ് ജീവനക്കാർക്ക് കൊവിഡ്  ഡൽഹി കൊവിഡ്  ഇന്ത്യയിൽ കൊവിഡ് വ്യാപനം  രാജ്യതലസ്ഥാനത്ത് പിടിമുറിക്കി കൊവിഡ്  ഇന്ത്യയിൽ ഒമിക്രോണ്‍
COVID: രാജ്യതലസ്ഥാനത്ത് പിടിമുറിക്കി കൊവിഡ്; 402 പാർലമെന്‍റ് ജീവനക്കാർക്ക് രോഗം
author img

By

Published : Jan 9, 2022, 12:57 PM IST

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ബജറ്റ് സമ്മേളനത്തിന് മുൻപായി നടത്തിയ പരിശോധനയിൽ പാർലമെന്‍റിൽ ജോലി ചെയ്യുന്ന 400-ലധികം ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനുവരി 4 മുതൽ 8 വരെ നടത്തിയ 1,409 പരിശോധനകളിൽ നിന്ന് 402 പേരാണ് പോസിറ്റീവായത്. എല്ലാ ഫലങ്ങളും ജീനോം സീക്വൻസിങ്ങിനായി അയച്ചു.

സർക്കാരിന്‍റെ മാർഗനിർദ്ദേശങ്ങൾക്ക്‌ അനുസൃതമായി മുൻകരുതലുകൾ സ്വീകരിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളിലെയും നിരവധി ജീവനക്കാരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ALSO READ: India Covid | കുതിച്ചുയർന്ന് കൊവിഡ് ; 1,59,632 പേർക്ക് കൂടി രോഗബാധ, 3,623 പേര്‍ക്ക് ഒമിക്രോണ്‍

അതേസമയം കഴിഞ്ഞ ദിവസം ഡൽഹിയിൽ 20,000 കൊറോണ കേസുകൾ രേഖപ്പെടുത്തിയിരുന്നു. 19.60 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് 24 മണിക്കൂറിനിടെ 1,59,632 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയുടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.28 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.66 ശതമാനമായും ഉയർന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.