വിജയപുര: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ നാല് പേര്‍ അതിദാരുണമായി കൊല്ലപ്പെട്ടു. മൂന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു ലോറി ഡ്രൈവറാണ് കൊല്ലപ്പെട്ടത്. വിജയപുര ജില്ലയിലെ ബാബലേശ്വര താലൂക്കില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ലോറി റോഡിനരികല്‍ നിര്‍ത്തിയിട്ടിരിക്കുകയായരുന്നു. ഡ്രൈവര്‍ എഞ്ചിന്‍ നന്നാക്കിക്കൊണ്ടിരിക്കവെ മുമ്പിലൂടെ വന്ന് കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മരണപ്പെട്ട മൂന്ന് പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. ഒരേ കുടുംബാംഗങ്ങളായ അധ്യാപകൻ കൂടിയായ മഞ്ചുനത്ത് മുന്‍ദേവാടി, ഭാര്യ സാവിത്രി, മകള്‍ ആര്യദ എന്നിവര്‍ വിജയപുരയിലെ സായ് പാര്‍ക്ക് നിവാസികളാണ്.
ഗോവയില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്നു കുടുംബം. അപകടത്തില്‍ മരണപ്പെട്ട ലോറി ഡ്രൈവറുടെ പേര് ഇനിയും ലഭ്യമായിട്ടില്ല. വിജയപുര റൂറല്‍ പൊലീസ് അപകട സ്ഥലം സന്ദര്‍ശിക്കുകയും കേസ് രജിസ്‌റ്റര്‍ ചെയ്യുകയും ചെയ്തു.