ഭോപ്പാല്‍: മധ്യപ്രദേശില്‍ കാര്‍ മരത്തിലിടിച്ച് നാല് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെ ബെതുൽ-ഇൻഡോർ ദേശീയ പാതയിലാണ് അപകടം നടന്നത്.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരുന്ന സംഘമാണ് അപകടത്തില്‍ പെട്ടതെന്ന് ചിച്ചോലി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അജയ് സോണി പറഞ്ഞു. നിയന്ത്രണം വിട്ടകാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു.
ബേതുൽ സ്വദേശികളായ രാജ്‌കുമാർ ചാധോക്കർ (38), ഭാര്യ ശോഭ (35), അനിൽ ഗോഡ്‌കി (45), നിഷാൻഷു ഗോഡ്‌കി (23) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് പേര്‍ സംഭവ സ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയുമാണ് മരണപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.