ഭോപ്പാൽ: ഭോപ്പാലിലെ കുട്ടികൾക്കായുള്ള സർക്കാർ ആശുപത്രിയിൽ തീപിടിത്തം. നാല് നവജാത ശിശുക്കള്‍ മരിച്ചു. കമല നെഹ്‌റു ആശുപത്രിയിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്.
തിങ്കളാഴ്‌ച രാത്രി ഒമ്പത് മണിയോടെ ഐസിയു പ്രവർത്തിക്കുന്ന ആശുപത്രി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ തീപിടിത്തമുണ്ടാകുകയായിരുന്നു. 40 കുട്ടികളാണ് വാർഡിൽ ആകെ ഉണ്ടായിരുന്നത്. മരിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് സർക്കാർ 4 ലക്ഷം രൂപ വീതം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആകാം അപകടത്തിന് കാരണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശ്വാസ് സാരങ് പറഞ്ഞു. 10 അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.
Also Read: Kerala Covid: സംസ്ഥാനത്ത് 5404 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു, മരണം 80