ETV Bharat / bharat

ശിവമോഗ ക്വാറി സ്‌ഫോടനം; നാല് പേർ അറസ്റ്റിൽ - ശിവമോഗ സ്‌ഫോടനം;നാല് പേർ അറസ്റ്റിൽ

സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ്‌ പ്രതികളെ അറസ്റ്റ് ചെയ്തത്‌

Shivamogga crusher blast case  Karnataka blast  Hunasodu blast accused arrested  ശിവമോഗ സ്‌ഫോടനം  ദേശിയ വാർത്ത  ശിവമോഗ സ്‌ഫോടനം;നാല് പേർ അറസ്റ്റിൽ  national news
ശിവമോഗ സ്‌ഫോടനം;നാല് പേർ അറസ്റ്റിൽ
author img

By

Published : Jan 26, 2021, 5:01 PM IST

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയിലെ ക്വാറിയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേരെ ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തു. ക്വാറി ഉടമ വി.വി സുധാകർ(57), ക്വാറി മാനേജർ നരസിംഹ (39), സൂപ്പര്‍വൈസര്‍ മുംതാസ്‌ അഹമ്മദ്‌ (50), റഷീദ്‌ (44)എന്നിവരെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ്‌ പ്രതികളെ അറസ്റ്റ് ചെയ്തത്‌. സംഭവത്തിൽ അഞ്ചംഗ സമിതിയെയാണ്‌ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്‌.

ജനുവരി 21 നാണ്‌ കേസിനാസ്‌പദമായ സംഭവം. റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ ജലാറ്റിൻ സ്റ്റിക്കുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബിഹാര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.