മുംബൈ: കോടതികളിൽ നിന്ന് ജാമ്യം ലഭിക്കാൻ കുറ്റവാളികൾക്ക് വ്യാജ രേഖകൾ നൽകിയ കേസിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ 37 പേരെ പൂനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആറ് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇവർ പിടിയിലായതെന്ന് പൂനെ സിറ്റി പൊലീസ് കമ്മീഷണർ അമിതാഭ് ഗുപ്ത പറഞ്ഞു. ഒരു വർഷത്തിലേറെയായി വ്യാജ രേഖകളും ആധാർ കാർഡുകളുമുപയോഗിച്ച് ഈ സംഘം പ്രവർത്തിച്ച് വരുന്നതായി പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വ്യാജ രേഖകൾ നൽകിയ കേസിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ 37 പേർ പിടിയിൽ
പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആറ് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇവർ പിടിയിലായത്.