ശ്രീനഗർ: ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 2 മണിവരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഫെയ്‌സ് മാസ്‌കുകൾ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന എസ്‌ഒപികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. ഗാന്ധിനഗർ, ജമ്മു ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രത്യേക പോളിംഗ് ബൂത്തുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
-
Jammu and Kashmir: Voting for the fourth phase of District Development Council (DDC) elections is underway in the Union Territory; visuals from Narbal area in Budgam district.
— ANI (@ANI) December 7, 2020 " class="align-text-top noRightClick twitterSection" data="
A local says, "We want local governance and hope that it will bring development here". pic.twitter.com/zxepYmlfUq
">Jammu and Kashmir: Voting for the fourth phase of District Development Council (DDC) elections is underway in the Union Territory; visuals from Narbal area in Budgam district.
— ANI (@ANI) December 7, 2020
A local says, "We want local governance and hope that it will bring development here". pic.twitter.com/zxepYmlfUqJammu and Kashmir: Voting for the fourth phase of District Development Council (DDC) elections is underway in the Union Territory; visuals from Narbal area in Budgam district.
— ANI (@ANI) December 7, 2020
A local says, "We want local governance and hope that it will bring development here". pic.twitter.com/zxepYmlfUq
തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തിൽ ജമ്മു കശ്‌മീരിൽ നിന്നുള്ള 17 മണ്ഡലങ്ങളുൾപ്പെടെ 34 ഡിഡിസി മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ഇത് കൂടാതെ ഒഴിവുള്ള 50 സർപഞ്ച് സീറ്റുകളിലേക്കും ഈ ഡിഡിസി നിയോജകമണ്ഡലങ്ങളിൽ വരുന്ന 216 ഒഴിഞ്ഞ പഞ്ച് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടത്തും. ഈ ഘട്ടത്തിൽ, ജമ്മു കശ്‌മീരിലെ മൊത്തം 280 ഡിഡിസി നിയോജകമണ്ഡലങ്ങളിൽ 34 എണ്ണമാണ് വോട്ടെടുപ്പിലേക്ക് പോകുന്നത്. കശ്‌മീർ ഡിവിഷനിലെ 17 ഡിഡിസി നിയോജകമണ്ഡലങ്ങളിൽ 48 വനിതകളടക്കം 138 സ്ഥാനാർത്ഥികളുണ്ട്. ജമ്മു ഡിവിഷനിൽ 17 ഡിഡിസി നിയോജകമണ്ഡലങ്ങളിൽ 34 വനിതകളടക്കം 111 പേർ മത്സരിക്കുന്നു.
നാലാം ഘട്ടത്തിൽ 123 സർപഞ്ച് സീറ്റുകളിൽ ഒഴിവ് വന്നതിൽ 45 എണ്ണത്തിൽ എതിരില്ലായിരുന്നു. 50 നിയോജകമണ്ഡലങ്ങളിൽ മത്സരം നടക്കുന്നതിൽ 47 വനിതകളുൾപ്പെടെ 137 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. അതുപോലെ, ഈ ഘട്ടത്തിൽ അറിയിച്ച ആകെ 1207 പഞ്ച് ഒഴിവുകളിൽ 416 എണ്ണത്തിൽ എതിരില്ല. ഒഴിവുള്ള നിയോജകമണ്ഡലങ്ങളിൽ മത്സരമുണ്ടാകില്ല. 216 പഞ്ച് നിയോജകമണ്ഡലങ്ങളിലേക്ക് പോളിംഗ് നടക്കും. 129 വനിതകളടക്കം 478 സ്ഥാനാർഥികളാണുള്ളത്. നാലാം ഘട്ടത്തിൽ 3,76,797 പുരുഷന്മാരും 3,40,525 സ്ത്രീകളും ഉൾപ്പെടെ 7,17,322 വോട്ടർമാരാണുള്ളത്. ഇതിൽ 3,50,149 പേർ ജമ്മു ഡിവിഷനിൽ നിന്നുള്ളവരും 3,67,173 പേർ കശ്‌മീർ ഡിവിഷനിൽ നിന്നുള്ളവരുമാണ്.
1910 പോളിംഗ് ബൂത്തുകളാണ് കേന്ദ്ര ഭരണ പ്രദേശത്ത് ക്രമീകരിച്ചിട്ടുള്ളത്. അതിൽ 781 എണ്ണം ജമ്മു ഡിവിഷനിലും 1129 കശ്‌മീർ ഡിവിഷനിലുമാണ്. 1910 പോളിംഗ് സ്റ്റേഷനുകളിൽ 1152 എണ്ണം ഹൈപ്പർസെൻസിറ്റീവ് ഘണത്തിൽപ്പെടുന്നതാണ്, 349 എണ്ണം സെൻസിറ്റീവ്, 409 എണ്ണം സാധാരണ രീതിയിലുള്ളതുമാണ്.