അമരാവതി: സംസ്ഥാനത്ത് ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 2020 ൽ 335 പേരെ അറസ്റ്റ് ചെയ്തതായി ആന്ധ്രാ ഡിജിപി ഗൗതം സവാങ് . സംസ്ഥാനത്തെ 44 പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് ആക്രമണങ്ങൾ ഉണ്ടായത്. ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി 23,256 ഗ്രാമങ്ങളിൽ 15,394 ഗാർഡുകളെ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 58,871 ക്ഷേത്രങ്ങളെ ജിയോ ടാഗിംഗുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 43,824 സിസിടിവി ക്യാമറകൾ വിവിധ ക്ഷേത്രങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കുന്നവർ 9392903400 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; 335 പേരെ അറസ്റ്റ് ചെയ്തതായി ആന്ധ്ര ഡിജിപി
സംസ്ഥാനത്തെ 44 പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് ആക്രമണങ്ങൾ ഉണ്ടായത്.