ചണ്ഡിഗഡ്: ഹരിയാന അംബാലയിലെ ജുവനൈൽ ഹോമിലെ 31ഓളം തടവുകാർക്കും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതർ. തടവുകാരുടെയും ജീവനക്കാരുടെയുമടക്കം 85 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചിരുന്നത്. ഇതിൽ 31 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം നിലവിൽ സംസ്ഥാനത്ത് 88,860 സജീവ കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ 3,67,317 പേർ കൊവിഡ് മുക്തരാവുകയും 4,021 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തിട്ടുണ്ട്.
അംബാല ജുവനൈൽ ഹോമിലെ 31 പേർക്ക് കൊവിഡ് - ഹരിയാന കോവിഡ് കണക്ക്
85 സാമ്പിളുകൾ പരിശോധിച്ചതിലാണ് 31 പേർക്ക് രോഗം സ്ഥിരീകരിച്ചത്