ETV Bharat / bharat

ഇതിനകം വിതരണം ചെയ്തത് 31.5 കോടി ഡോസ് വാക്‌സിനെന്ന് കേന്ദ്രം

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൂന്ന് ദിവസത്തിനുള്ളിൽ 20,48,960ലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്യും.

31,51,43,490 കൊവിഡ് വാക്‌സിനുകൾ  ഇന്ത്യയിലെ കൊവിഡ് വാക്‌സിൻ  1.15 കോടി കൊവിഡ് വാക്‌സിൻ  ഇന്ത്യ കൊവിഡ് വാക്‌സിൻ  കൊവിഡ് വാക്‌സിൻ വാർത്ത  കേന്ദ്ര ആരോഗ്യ മന്ത്രാലയം  കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്‌സിൻ കണക്ക്  ആരോഗ്യ മന്ത്രാലയം വാക്‌സിൻ കണക്ക്  31,51,43,490 കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്‌തു  സംസ്ഥാനങ്ങളുടെ കൊവിഡ് വാക്‌സിൻ കണക്ക്  India covid vaccine count  India covid vaccine news  Union Ministry of Health and Family Welfare news  covid vaccine count news  31,51,43,490 COVID-19 vaccine doses  vaccine procurement  1.15 crore balance and unutilised COVID vaccine  50,040 new COVID-19 cases in the last 24 hours  india 50,040 new COVID-19 cases
കേന്ദ്ര സർക്കാർ 31,51,43,490 വാക്‌സിൻ വിതരണം ചെയ്‌തെന്ന് ആരോഗ്യമന്ത്രാലയം
author img

By

Published : Jun 27, 2021, 3:07 PM IST

ന്യൂഡൽഹി : കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 31,51,43,490 കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്‌തെന്ന് ആരോഗ്യ മന്ത്രാലയം. കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയതും സംസ്ഥാനങ്ങൾ നേരിട്ട് വാങ്ങിയതും ചേർത്താണ് ഈ കണക്കെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഉപയോഗിക്കാത്തതും ബാക്കിയായതുമായ 1.15 കോടി കൊവിഡ് വാക്‌സിൻ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കലുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 20,48,960ലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൂന്ന് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ കൊവിഡ് കണക്ക്

അതേസമയം രാജ്യത്ത് കൊവിഡ് കേസുകളിൽ ചെറിയ വർധനവ് റിപ്പോർട്ട് ചെയ്‌തു. 24 മണിക്കൂറിനിടെ 50,040 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,02,33,183 ആയി. ശനിയാഴ്‌ച 48,698 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

READ MORE: INDIA COVID CASES: രാജ്യത്ത് 50,040 പുതിയ കൊവിഡ് രോഗികള്‍

45-ാമത്തെ ദിവസവും കൊവിഡ് കേസുകളേക്കാൾ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം കൂടുതലാണ്. രാജ്യത്ത് 96.75 ശതമാനമാണ് കൊവിഡ് മുക്തി നിരക്ക്. ഇതുവരെ കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിലൂടെ 32.17 കോടി ആളുകൾക്കാണ് വാക്‌സിൻ വിതരണം ചെയ്‌തത്.

READ MORE: രാജ്യത്ത് 135 കോടി കൊവിഡ് വാക്സിനുകൾ ലഭ്യമാക്കുമെന്ന് കേന്ദ്രം

നിലവില്‍ രാജ്യത്ത് 5,86,403 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 3,95,751 ആണ്. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് 40,42,65,101 സാമ്പിളുകൾ ഇതുവരെ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 17,77,309 സാമ്പിളുകളാണ് പരിശോധിച്ചത്. 96.66 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.