ഷിംല: ബുധനാഴ്ച മുതൽ തുടരുന്ന മഴയിൽ ലാഹുൽ സ്പിതിയിൽ മണ്ണിടിച്ചിൽ. ബരാലച്ചക്ക് സമീപം മണാലി-ലേ റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാത 505ൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ മുപ്പതോളം യാത്രക്കാർ കുടുങ്ങി. ഇവരെ രക്ഷപെടുത്തി പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലും അടുത്തുള്ള ഹോട്ടലുകളിലുമായി താമസിപ്പിച്ചിരിക്കുന്നു.
Also Read: ലക്ഷദ്വീപിലേക്ക് യാത്ര അനുമതി നിഷേധിച്ച സംഭവം; വിശദീകരണം തേടി ഹൈക്കോടതി
റോഡിലെ ഗതാഗത തടസം നീക്കം ചെയ്യാനായി ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ സംഘം സംഭവസ്ഥലത്ത് എത്തിയതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.