ETV Bharat / bharat

കൊവിഡ് സെന്‍ററിൽ സൗജന്യ സേവനവുമായി യുറാൻ മെഡിക്കൽ വെൽഫെയർ അസോസിയേഷൻ

കൊവിഡ് കേന്ദ്രത്തിൽ ഡോക്ടർമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും എണ്ണം കുറവായതിനാലും രോഗികളുടെ പരിചരണത്തിലെ ബുദ്ധിമുട്ടുകൾ കൊണ്ടുമാണ് അസോസിയേഷൻ ഈ തീരുമാനമെടുത്തത്. ഇതിനായി 30 ഡോക്ടർമാർ മൂന്ന് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും.

30 pvt doctors offer to work for free at Uran Covid Center Uran Medical Welfare Association Covid Center Uran Covid Center യുറാൻ മെഡിക്കൽ വെൽഫെയർ അസോസിയേഷൻ കൊവിഡ് ഡോക്ടർ
കൊവിഡ് സെന്‍ററിൽ സൗജന്യ സേവനമൊരുക്കി യുറാൻ മെഡിക്കൽ വെൽഫെയർ അസോസിയേഷൻ ഡോക്ടർമാർ
author img

By

Published : May 4, 2021, 5:06 PM IST

മുംബൈ: സ്വകാര്യ ഡോക്ടർമാരുടെ സംഘടനയായ യുറാൻ മെഡിക്കൽ വെൽഫെയർ അസോസിയേഷൻ അവരുടെ സേവനങ്ങൾ യുറാൻ താലൂക്കിലെ സർക്കാർ കൊവിഡ് സെന്‍ററിൽ സൗജന്യമായി നൽകാൻ തീരുമാനിച്ചു.

ഇത് യുറാൻ താലൂക്കിലെ കൊവിഡ് രോഗികൾക്ക് മികച്ച സേവനങ്ങൾ നൽകുകയും വലിയ നഗരങ്ങളിലെ ആശുപത്രികളിൽ പോകുന്ന രോഗികളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. കേന്ദ്രത്തിൽ ഡോക്ടർമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും എണ്ണം കുറവായതിനാലും രോഗികളുടെ പരിചരണത്തിലെ ബുദ്ധിമുട്ടുകൾ കൊണ്ടുമാണ് അസോസിയേഷൻ ഈ തീരുമാനമെടുത്തത്. ഇതിനായി 30 ഡോക്ടർമാർ മൂന്ന് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും.

READ MORE: രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് രാഹുൽ ഗാന്ധി

കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നതിനിടയിൽ രോഗികൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ല. ആവശ്യമായ സേവനത്തിന്‍റെ അഭാവം മൂലം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുന്നു. സർക്കാർ കൊവിഡ് കേന്ദ്രം നിറഞ്ഞിരിക്കുന്നു, രോഗികൾക്ക് ആശുപത്രികളിൽ കിടക്ക ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. യുറാൻ താലൂക്കിലെ കൊവിഡ് സെന്‍ററിലും സമാനമാണ് അവസ്ഥ. ഇത് മനസിലാക്കി യുറാനിലെ കൊവിഡ് സെന്‍ററിൽ സൗജന്യമായി പ്രവർത്തിക്കാൻ യുറാൻ മെഡിക്കൽ വെൽഫെയർ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. രോഗികളുടെ കൃത്യമായ ദൈനംദിന പരിചരണത്തിലൂടെ ഇവിടെ പ്രവേശിപ്പിക്കപ്പെടുന്ന ഓരോ രോഗിയും പൂർണ്ണമായും സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കുമെന്നും ഡോക്‌ടർമാർ അറിയിച്ചു.

READ MORE: രാജ്യത്ത് പ്രതിദിന കൊവിഡ് ഇന്നും മൂന്നര ലക്ഷം കവിഞ്ഞു

സ്വകാര്യ ഡോക്ടർമാർ എടുക്കുന്ന തീരുമാനം കൊവിഡ് സെന്‍ററിലെ രോഗികൾക്ക് മുഴുവൻ സമയ പരിചരണം പ്രാപ്തമാക്കും. അവർ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിൽ പോകേണ്ടതില്ലെന്ന് അസോസിയേഷന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്‌തുകൊണ്ട് മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് ഭദ്രെ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.