ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സി പോലുള്ള ഡിജിറ്റല്‍ അസറ്റില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി പ്രഖ്യാപിച്ച് ധനമന്ത്രി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.
ഡിജിറ്റല്‍ അസറ്റില്‍ നിന്നുള്ള വരുമാനം കണക്കാക്കുമ്പോള്‍ ആ അസറ്റ് നേടാനുള്ള ചിലവ് മാത്രമെ കിഴിക്കുകയുള്ളൂ എന്ന് ബജറ്റില്‍ വ്യക്തമാക്കുന്നു.