ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തില്‍ പാക് സായുധസേനയിലെ രണ്ട് അംഗങ്ങള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്. പാകിസ്ഥാൻ അർദ്ധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്സ് (എഫ്‌സി) സൈന്യം മോട്ടോർ ബൈക്കുകളിൽ നഗരത്തിലുടനീളം പട്രോളിങ് നടത്തുകയായിരുന്നു. ആ സമയത്താണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ വഴിയാത്രക്കാരനും പരിക്കേറ്റു.
ബലൂചിസ്ഥാൻ വിഭവ സമൃദ്ധവും, വികസിതവുമായ പാകിസ്ഥാനിലെ പ്രവിശ്യയാണ്. അവിടെ കഴിഞ്ഞ ദശകങ്ങളായി സ്വാതന്ത്ര്യത്തിനായുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ, ഈ പ്രദേശത്ത് പാകിസ്ഥാൻ സുരക്ഷാ സേനയും ബലൂച് കലാപകാരികളും തമ്മില്‍ പോരാട്ടം നടന്നിരുന്നു. ഏപ്രിൽ 22 ക്വറ്റയില്‍ ഹോട്ടലിന്‍റെ പാർക്കിങ് സ്ഥലത്ത് ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.