ശ്രീനഗർ : ദക്ഷിണ കശ്‌മീരിലെ പുൽവാമ ജില്ലയിൽ ബുധനാഴ്‌ച പുലർച്ചെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി ജമ്മു കശ്‌മീർ പൊലീസ്. പുൽവാമയിലെ ചന്ദ്ഗാം മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരരെയാണ് വധിച്ചത്.
'ഒരു പാകിസ്ഥാൻ പൗരൻ ഉൾപ്പടെ മൂന്ന് ഭീകരരെ വധിച്ചു. ഇവരിൽ നിന്ന് ആയുധങ്ങളും 2 എം-4 കാർബൈനും, 1 എകെ സീരീസ് റെഫിളും കണ്ടെത്തിയിട്ടുണ്ട്.' കശ്‌മീർ പൊലീസ് ട്വീറ്റ് ചെയ്‌തു.
-
#PulwamaEncounterUpdate: 03 #terrorists of terror outfit JeM including one #Pakistani national killed. #Incriminating materials, arms & ammunition including 2 M-4 carbine and 1 AK series rifle recovered. A big success for us: IGP Kashmir@JmuKmrPolice https://t.co/8b3SCpqBpE
— Kashmir Zone Police (@KashmirPolice) January 5, 2022 " class="align-text-top noRightClick twitterSection" data="
">#PulwamaEncounterUpdate: 03 #terrorists of terror outfit JeM including one #Pakistani national killed. #Incriminating materials, arms & ammunition including 2 M-4 carbine and 1 AK series rifle recovered. A big success for us: IGP Kashmir@JmuKmrPolice https://t.co/8b3SCpqBpE
— Kashmir Zone Police (@KashmirPolice) January 5, 2022#PulwamaEncounterUpdate: 03 #terrorists of terror outfit JeM including one #Pakistani national killed. #Incriminating materials, arms & ammunition including 2 M-4 carbine and 1 AK series rifle recovered. A big success for us: IGP Kashmir@JmuKmrPolice https://t.co/8b3SCpqBpE
— Kashmir Zone Police (@KashmirPolice) January 5, 2022
തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസിന്‍റെയും സുരക്ഷാസേനയുടെയും സംയുക്തസംഘം പ്രദേശം വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
READ MORE: പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
24 മണിക്കൂറിനിടെ ദക്ഷിണ കശ്‌മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ചൊവ്വാഴ്‌ച കുൽഗാം ജില്ലയിലെ ഓകെ ഗ്രാമത്തിൽ നടന്ന ആക്രമണ പ്രത്യാക്രമണങ്ങളില്‍ രണ്ട് പ്രാദേശിക ലഷ്‌കർ ഇ ത്വയ്‌ബ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.
2022ലെ ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ കശ്‌മീരിൽ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്. ഇന്നത്തേതടക്കം എട്ട് തീവ്രവാദികൾ ഈ ഏറ്റുമുട്ടലുകളിലെല്ലാം കൊല്ലപ്പെട്ടു.